വെ​ർ​ജീ​നി​യ: തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ർ ശ​ങ്ക​ര​മം​ഗ​ല​ത്ത് ചേ​റ്റു​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം ഡോ. ​ജോ​സ​ഫ് കു​ര്യ​ൻ(​ബേ​ബി 81) വെ​ർ​ജീ​നി​യ​യി​ലെ ഫാ​ൾ​സ് ച​ർ​ച്ച് സി​റ്റി​യി​ൽ അ​ന്ത​രി​ച്ചു. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക​മ്പ്യൂ​ട്ട​ർ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഡ​ൽ​ഹി ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ൽ ക​മ്പ്യൂ​ട്ട​ർ സി​സ്റ്റം​സ് പ്രോ​ഗ്രാ​മ​ർ ആ​യി​രു​ന്നു.

ഡ​ൽ​ഹി ഐ​ഐ​ടി​യി​ൽ നി​ന്ന് പി​എ​ച്ച്ഡി നേ​ടി​യ ഡോ.​കു​ര്യ​ൻ അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ൽ ഗ്രാം​ബ്ലിം​ഗ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ (ജി​എ​സ്‌​യു) 1986 മു​ത​ൽ മാ​ത്ത​മാ​റ്റി​ക്‌​സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ദീ​ർ​ഘ​കാ​ലം പ്ര​ഫ​സ​റാ​യി​രു​ന്നു. അ​നേ​ക റി​സേ​ർ​ച്ച് ആ​ർ​ട്ടി​ക്കി​ളി​ന്‍റെ ര​ച​യി​താ​വും അ​നേ​ക അ​വാ​ർ​ഡു​ക​ളു​ടെ ജേ​താ​വു​മാ​ണ്.

ഭാ​ര്യ: സൂ​സി ജോ​സ​ഫ് ഹൈ​ദ​രാ​ബാ​ദ്, മ​ക​ൾ: ഡോ.​ആ​നി ക്രൂ​ഗ​ർ, മ​രു​മ​ക​ൻ: സ്‌​കോ​ട്ട് ക്രൂ​ഗ​ർ, കൊ​ച്ചു​മ​ക്ക​ൾ: ട്രൈ​സ്റ്റ​ൻ, ജൂ​ലി​യ, സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മി​ണി കോ​ശി (മു​ക്ക​ര​ണ​ത്ത്), സാ​റാ​മ്മ കു​ര്യ​ൻ (മു​ള്ളാ​ന​കു​ഴി​യി​ൽ), മാ​ത്യു കു​ര്യ​ൻ, പ​രേ​ത​നാ​യ കു​ര്യ​ൻ സി.​എ​ബ്ര​ഹാം

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10 വ​രെ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് വെ​ർ​ജീ​നി​യ​യി​ൽ (41865 Destiny Dr, Aldie, VA, 20105). തു​ട​ർ​ന്ന് സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഫാ​ൾ​സ് ച​ർ​ച്ചി​ലു​ള്ള നാ​ഷ​ണ​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക്‌ സെ​മി​ത്തേ​രി​യി​ൽ (7482 Lee Hwy, Falls Church, VA 22042) സം​സ്ക​രി​ക്കും.

സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ താ​ഴെ കാ​ണു​ന്ന വെ​ബ്സൈ​റ്റി​ൽ കാ​ണാം: https://tinyurl.com/josephkurian