ദുബായ്: ദുബായിലെ മികച്ച സ്വകാര്യ മേഖലയിലെ അധ്യാപകര്‍ക്ക് 2024 ഒക്ടോബര്‍ 15 മുതല്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അസാധാരണ മികവ് പുലർത്തുന്ന അധ്യാപകര്‍ക്കായി ദുബായ് കിരീടാവകാശി അധ്യാപക ദിനത്തിൽ പ്രഖ്യാപിച്ച ഈ സംരംഭം.

– അസാധാരണമായ അക്കാദമിക നേട്ടങ്ങളും വിദ്യാഭ്യാസത്തിനുള്ള നൂതന സംഭാവനകളും നൽകിയവർ.
– സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ വിജയം തെളിയിച്ചവർ
– അക്കാദമിക സമൂഹത്തില്‍ നിന്ന് നല്ല സ്വാധീനവും അംഗീകാരവും ഉള്ളവർ.
– അക്കാദമിക് പുരോഗതിയും അംഗീകൃത യോഗ്യതകളും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ പഠനഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിൽ കഴവ് തെളിയിച്ചവർ.

ദുബൈയിലെ സ്വകാര്യ നഴ്സറികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്റര്‍ മാനേജര്‍മാര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികള്‍, മുഴുവന്‍ സമയ ഫാക്വല്‍റ്റികള്‍, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാം.എല്ലാ വര്‍ഷവും ഒക്ടോബര്‍ പകുതി മുതല്‍ ഡിസംബര്‍ പകുതി വരെ അധ്യാപകരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. സ്ഥാപനങ്ങളിലെ തലവന്‍മാര്‍ കെഎച്ച്ഡിഎയുടെ ഇ-സേവന സംവിധാനം വഴിയാണ് നോമിനേഷന്‍ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ നിശ്ചിത യോഗ്യത നേടിയവരാണോ എന്ന് സ്ഥാപനത്തിന്റെ ആഭ്യന്തര സമിതി ഉറപ്പാക്കണം. നടപടികള്‍ക്ക് 45 പ്രവൃത്തി ദിവസം സമയമെടുക്കും. കെഎച്ച്ഡിഎ തയാറാക്കുന്ന അന്തിമപട്ടികയുടെ അടിസ്ഥാനത്തിലാണ് ഗോള്‍ഡന്‍ വിസക്ക് യോഗ്യതയുള്ളവരെ നിശ്ചയിക്കുക.

– കെ എച്ച് ഡി എ യുടെ സ്‌കൂള്‍ റേറ്റിംഗ് റിപ്പോര്‍ട്ടുകള്‍ (പ്രിന്‍സിപ്പല്‍മാര്‍ക്ക്)

– അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍,
വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമുള്ള സര്‍വേ ഫലങ്ങളും സാക്ഷ്യപത്രങ്ങളും,
സ്റ്റാഫ് സാക്ഷ്യപത്രങ്ങള്‍ എന്നിവ (പ്രിന്‍സിപ്പല്‍മാര്‍, ഇസിസി മാനേജര്‍മാര്‍, അക്കാദമിക് മേധാവികള്‍ എന്നിവര്‍ക്ക്)

– സമൂഹത്തിന്റെ ഇടപെടലിന്റെ തെളിവ്,
മെച്ചപ്പെട്ട വിദ്യാര്‍ത്ഥി ഫലങ്ങള്‍ കാണിക്കുന്ന ഡോക്യുമെന്റേഷന്‍,
ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിൽ നിന്നുള്ള ശുപാര്‍ശകളും നാമനിര്‍ദ്ദേശ പത്രികകളും.