ദുബായ്: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് ശക്തമായ പെരുമാറ്റച്ചട്ടങ്ങളുമായി ദുബായ് മെട്രോ. അവ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നോട്ടുവയ്ക്കുന്നത്. ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന്‍ മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുക, തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് കര്‍ശനമായ വിലക്കാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായ പിഴയില്‍ നിന്ന് രക്ഷപ്പെടാനും മറ്റുള്ളവരുടെ കൂടി യാത്ര സുഗമമാക്കാനും ദുബായ് മെട്രോ യാത്രക്കാര്‍ ഈ പെരുമാറ്റച്ചട്ടങ്ങള്‍ അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്.