തെലങ്കാനയിലെ മുളുഗു ജില്ലയിൽ ബുധനാഴ്ച രാവിലെ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ബുധനാഴ്ച രാവിലെ 7:27 ഓടെയാണ് 40 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം ഉണ്ടായതെന്നും ഇത് മുളുഗു മേഖലയെ കേന്ദ്രീകരിച്ചായിരുന്നുവെന്നും എൻസിഎസ് അറിയിച്ചു.

“EQ of M: 5.3, On: 04/12/2024 07:27:02 IST, Lat: 18.44 N, Long: 80.24 E, Depth: 40 Km, ലൊക്കേഷൻ: മുളുഗു, തെലങ്കാന.” നാഷണൽ സെൻ്റർ ഫോർ സീസ്മോളജി പറഞ്ഞു.