അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ നടപടിയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED). തമിഴ്നാട് മന്ത്രി അനിത ആർ രാധാകൃഷ്ണൻ്റെ 1.26 കോടി രൂപയുടെ അധിക സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.

തൂത്തുക്കുടി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടാൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം ഇഡി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. ഫെഡറൽ ഏജൻസി വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (DMK) എംഎൽഎയായ രാധാകൃഷ്ണൻ (73) മത്സ്യബന്ധന, മൃഗസംരക്ഷണ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഇഡി അദ്ദേഹത്തിൻ്റെ സ്വത്തുക്കൾ ലക്ഷ്യമിടുന്നത്. 2022ൽ ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടിയിരുന്നു.