മാർപാപ്പയുടെ പുതിയ ചാക്രികലേഖനമായ ‘ദിലെക്സിത് നോസ്’ ലോകമെമ്പാടും തിരുഹൃദയത്തോടുള്ള ഭക്തി ശക്തിപ്പെടുത്തുന്നു. പുതിയ ചാക്രികലേഖനത്തിന്റെ പ്രസിദ്ധീകരണത്തെത്തുടർന്ന് ഒഹായോയിലെ വെസ്റ്റർവില്ലിൽ യേശുവിന്റെ തിരിഹൃദയത്തിനായി തങ്ങളെ സമർപ്പിച്ചുകൊണ്ട് ആയിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത ആദ്യത്തെ സേക്രഡ് ഹാർട്ട് കോൺഗ്രസ് നവംബർ ഒമ്പതിനു നടന്നു.
1200 പേർ പങ്കെടുത്ത ഈ കോൺഗ്രസ് പുതിയ ചാക്രികലേഖനവുമായി ബന്ധപ്പെട്ടു നടക്കുന്ന ആദ്യത്തെ കോൺഗ്രസാണ്. “യേശുക്രിസ്തുവിന്റെ ഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്നേഹത്തെക്കുറിച്ച് മാർപാപ്പ ചാക്രികലേഖനത്തിലൂടെ വെളിപ്പെടുത്തുന്നു. മാത്രമല്ല, വി. മാർഗരറ്റ് മേരി അലക്കോക്കിനു ലഭിച്ച ആദ്യ വെളിപാടിന്റെ 350-ാം വാർഷികമാണ് ഈ വർഷം” – കോൺഗ്രസ് കോ-ഓർഗനൈസറും ഏഴു കുട്ടികളുടെ അമ്മയും സേക്രഡ് ഹാർട്ട് എൻത്രോൺമെന്റ് നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ എമിലി ജാമിനെറ്റ് വെളിപ്പെടുത്തി.