പലസ്തീൻ അനുകൂല ചിത്രങ്ങൾ പതിച്ച് ബാഗ് ധരിച്ച് പാർലമെൻ്റിലേക്ക് എത്തിയ  പ്രിയങ്ക ഗാന്ധിയുടെ ചിത്രം ചർച്ചയാകുകയാണ്. ഇപ്പോഴിതാ പ്രിയങ്കയുടെ നിലപാടിനെ പുകഴ്ത്തി മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ രംഗത്തെത്തിയിരിക്കുകയാണ്. 

ജവഹർലാൽ നെഹ്‌റുവിനെപ്പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനിയുടെ ചെറുമകൾ തലയുയർത്തി നിൽക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പാലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗ് വഹിച്ചതിന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയെ പാകിസ്ഥാൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പ്രശംസിച്ചു.

“അത്തരം ധൈര്യം” കാണിക്കാത്തതിന് പാകിസ്ഥാൻ പാർലമെൻ്റ് അംഗങ്ങൾക്കെതിരെ (എംപിമാർ) ഫവാദ് ഹുസൈൻ തൻ്റെ വിമർശനവും പോസ്റ്റിൽ ഉന്നയിച്ചു.