ജനപ്രിയ ഐ ഡ്രോപ്പുകൾ തിരിച്ചു വിളിച്ച് എഫ്ഡിഎ. കാഴ്ച പ്രശ്നങ്ങൾക്കും കണ്ണിലെ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്ന ഫംഗസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരാതി പ്രവാഹത്തെ തുടർന്ന് ടെക്സാസിൽ നിന്നുള്ള അൽകോൺ ലബോറട്ടറീസ്, സിസ്റ്റെയ്ൻ ലൂബ്രിക്കൻ്റ് ഐ ഡ്രോപ്പ് അൾട്രാ പിഎഫ് തിരിച്ചുവിളിച്ചതായി അറിയിച്ചു. അണുബാധ ഉണ്ടായാൽ അത് കാഴ്ചയ്ക്ക് ഭീഷണിയായേക്കാമെന്നും വളരെ അപൂർവമായ സന്ദർഭങ്ങളിൽ രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ ജീവന് ഭീഷണിയായേക്കാമെന്നും എഫ്ഡിഎ പറഞ്ഞു.
ഇതുവരെ, ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട പ്രതികൂല സംഭവങ്ങളുടെ റിപ്പോർട്ടുകളൊന്നും അൽകോൺ ലബോറട്ടറികൾക്ക് ലഭിച്ചിട്ടില്ലെന്ന് എഫ്ഡിഎ അറിയിച്ചു. ഈ ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നവർ അവ ഉടനടി ഉപയോഗിക്കുന്നത് നിർത്താനും റീഫണ്ടിനായി വാങ്ങിയ സ്ഥലത്തേക്ക് തിരികെ നൽകാനും അഭ്യർത്ഥിക്കുതായും എഫ്ഡിഎ കൂട്ടിച്ചേർത്തു.