മെറ്റായുടെ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും തിങ്കളാഴ്ച യുഎസിലെ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് Downdetector.com ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നിരവധി സ്രോതസ്സുകളില്‍ നിന്നുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ഡിറ്റക്റ്റര്‍ പറയുന്നതനുസരിച്ച്, 12,000-ലധികം ആളുകള്‍ക്ക് ഫേസ്ബുക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായെന്നും, 5,000ത്തിലധികം പേര്‍ക്ക് ഇന്‍സ്റ്റഗ്രാം പണിമുടക്കിയതില്‍ പ്രശ്നങ്ങള്‍ നേരിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ സംഭവത്തോട് മെറ്റാ പ്ലാറ്റ്ഫോമുകള്‍ പ്രതികരിച്ചിട്ടില്ല.