സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയ്ക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയുള്ളത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. പ്രതി പതിമൂന്നിലേറെ മൊബൈല്‍ നമ്പര്‍ മാറ്റി ഉപയോഗിച്ചത് പൊലീസ് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു.

ഇയാള്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പ്രതി കഴിഞ്ഞ ദിവസം ഫറോക്കില്‍ എത്തിയതായി മനസിലാക്കി. പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി കെഎസ്ആര്‍ടിസി ബസില്‍ എറണാകുളത്തേക്ക് യാത്ര തിരിച്ചു.