തൃശൂർ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകള്‍ നടത്താൻ കഴിയില്ലെന്നാണ് ദേവസ്വങ്ങളുടെ വാദം. ഈ സാഹചര്യം വ്യക്തമാക്കിയാണ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. മൃഗസ്നേഹികളുടെ സംഘടന തടസ്സ ഹർജി നല്‍കി. ഹർജിയില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ് ഹർജികളാണ് കോടതിയിലെത്തിയത്.