തൃശ്ശൂർ ജില്ലാ കളക്ടറുടെ പേരിൽ  സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രൂപീകരിച്ചാണ് തൃശൂർ ആതിരപ്പള്ളി സ്വദേശിയായ യുവാവിൽ നിന്നും ഉത്തരേന്ത്യൻ സംഘം പണം തട്ടാൻ ശ്രമിച്ചത്. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ  യുവാവ് പണം നൽകാതെ പിൻവാങ്ങുകയായിരുന്നു

തൃശൂർ ജില്ലാ കളക്ടർ അർജുൻ പണ്ഡിയന്റെ  വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമ്മിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. കളക്ടർ എന്ന വ്യാജേനെ ആദ്യഘട്ടത്തിൽ ഫെയ്സ്ബുക്ക് മെസ്സഞ്ചറിലൂടെ അതിരപ്പിള്ളി സ്വദേശിയായ യുവാവിനെ  മെസ്സേജ് അയക്കുകയായിരുന്നു. 

തുടർന്ന് തന്റെ സുഹൃത്ത് സുമിത്ത് കുമാർ  ബാംഗ്ലൂരിൽ  സി ആർ പി എഫിലെ ഉദ്യോഗസ്ഥൻ ആണെന്നും സഹോദര തുല്യൻ ആണെന്നും പറയുന്നു. സുമിത്ത് കുമാറിന് ജോലിയിൽ നിന്നും സ്ഥലംമാറ്റം ലഭിച്ചതിനാൽ ബാംഗ്ലൂരിലെ വീട്ടിൽ നിരവധിയായ ഫർണിച്ചർ വസ്തുക്കൾ ഉണ്ടെന്നും ഇവ തുച്ഛമായ വിലയിൽ നൽകാമെന്നും പറയുന്നു.