പെൻസൽവേനിയ: 41 വർഷത്തെ പാരമ്പര്യം പേറുന്ന പ്രവാസികളുടെ നോർത്തമേരിക്കൻ ആൻഡ് കാനഡയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജണൽ കൺവൻഷൻ പ്രൗഢഗംഭീരമായി ഈ മാസം അഞ്ചിന് വൈകുന്നേരം അഞ്ചു മുതൽ ഫിലഡൽഫിയ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നിറഞ്ഞ കവിഞ്ഞ സദസിൽ നടത്തപ്പെട്ടു.
റീജണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആന്റണി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ നിഖിൽ സിവർ, സിറ്റി കൗൺസിലർ ഡോക്ടർ നീനാ അഹ്മദ്, പെൻസിൽവേനിയ ഗവർണറുടെ ഏഷ്യൻ അഫേഴ്സ് കമ്മിറ്റി ഡയറക്ടർ റൈസിൻ കരു, ഫൊക്കാനാ ജനറൽസെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷർ ജോയി ചാക്കപ്പൻ എന്നിവർ ആശംസകൾ നേർന്നു.
പൊതുസമ്മേളനത്തിൽ വച്ച് സമൂഹത്തിന്റെ നാനാതുറകളിൽ ചെയ്ത സേവനങ്ങളെ മുൻനിർത്തി ബ്ലസൻ മാത്യുവിനും, അറ്റോർണി ജോസ് കുന്നേലിനും, വിൻസെൻറ് ഇമ്മാനുവേലിനും കമ്മ്യൂണിറ്റി അവാർഡുകൾ നൽകി ആദരിക്കുകയുണ്ടായി. ഫൊക്കാന അസോസിയേറ്റ് ട്രഷറർ മിലി ഫിലിപ്പ് സ്വാഗതവും റീജണൽ സെക്രട്ടറി എൽദോ വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.
ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, സുധ കർത്താ, തോമസ് തോമസ്, മത്തായി ചാക്കോ, ജീമോൻ വർഗീസ്, സുധീപ് നായർ, ബ്ലസൻ മാത്യു, സ്കറിയ പെരിയാപ്പുറം, രാജൻ സാമുവൽ , ലിസി തോമസ്, ജോർജ് നടവയൽ, ദേവസി പാലാട്ടി, മാത്യു ചെറിയാൻ, അലക്സ് തോമസ് , സന്തോഷ് എബ്രഹാം, അഭിലാഷ് ജോൺ, ഫ്രാൻസിസ് കാരക്കാട്, റോണി വർഗീസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു .