നല്ല കുക്കറും, ബസ്മതി റൈസും കുറച്ച് മസാലകളും ഉണ്ടെങ്കിൽ കുഴിമന്തി തയാർ.
ചിക്കനിലേയ്ക്ക് വേണ്ട ചേരുവകൾ
സ്‌കിൻ കളയാത്ത ഒരു കോഴി
2- ചെറുനാരങ്ങ
2 ടേബിൾ സ്പൂൺ- കുരുമുളക്
1 ടേബിൾ സ്പൂൺ- മുഴുവൻ മല്ലി
3/4 ടേബിൾസ്പൂൺ- പെരുഞ്ചീരകം
3 അല്ലി- വെളുത്തുള്ളി
1 ടീസ്പൂൺ കാശ്മീരി മുളക് പൊടി
1 ടീസ്പൂൺ ഉപ്പ്
മസാല തയാറാക്കാം
ഒരു പാത്രം വെള്ളത്തിൽ ചെറുനാരങ്ങ നീരും ഉപ്പും ചേർത്ത് മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് ചിക്കൻ മുഴുവനോടെ ഇറക്കി വെക്കുക. തലേ ദിവസം വെച്ച് പിറ്റേ ദിവസം എടുക്കുക. ചിക്കൻ നല്ലപോലെ സോഫ്റ്റ് ആകുന്നതിന് വേണ്ടിയാണ്. അതിനുശേഷം, ചിക്കൻ കത്തി കൊണ്ട് വരയുക. ചെറുതായി ചിക്കനിൽ കുത്തി കൊടുക്കുന്നതും നല്ലതാണ്. അതിനുശേഷം ബാക്കിയുള്ള മസാലകൾ എല്ലാം പൊടിച്ചെടുക്കുക. ഇത് ചിക്കനിൽ നല്ലായി തേച്ച് പിടിപ്പിക്കണം. അതിനുശേഷം 1 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക.
അരി തയാറാക്കാൻ ആവശ്യമായ ചേരുവകൾ
1/2 കപ്പ്- വെജിറ്റബിൾ ഓയിൽ
1 വലിയ സവാള അരിഞ്ഞത്
1/2 കപ്പ്- കാപ്‌സിക്കം
2 എണ്ണം- ബേ ലീഫ്
5- കറുവാപ്പട്ട
1 ടേബിൾസ്പൂൺ- ചെറിയ ജീരകം
6- ഏലക്കായ
1-ഉണങ്ങിയ നാരങ്ങ
3- വെളുത്തുള്ളി അല്ലി ചതച്ചത്
3- പച്ചമുളക്
2 കപ്പ്- സെല്ല ബസ്മതി റൈസ്
തയാറാക്കുന്ന വിധം
ആദ്യം നല്ല ചുവട് കട്ടിയുള്ള ഒരു പാത്രം എടുക്കുക. ഇതിലേയ്ക്ക് ഓയിൽ ചേർക്കണം. അതിനുശേഷം സവാള ചേർക്കുക. സവാള നല്ല ബ്രൗൺ നിറമാകുമ്പോൾ ഇതിലേയ്ക്ക് കാപ്‌സിക്കം ചേർക്കണം. ഒപ്പം അരി ഒഴിച്ച് ബാക്കിയുള്ള എല്ലാ ചേരുവകളും ചേർക്കുക. നന്നായി വഴറ്റുക. പിന്നീട് ഇതിലേയ്ക്ക് അരി ചേർക്കാം ( അരി കുതിർത്ത് വെയ്‌ക്കേണ്ട ആവശ്യമില്ല). അരിയും ചേർത്ത് വഴറ്റണം. ഒരു ഗ്ലാസ്സ് അരിയ്ക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിൽ അരി എടുത്ത ആതേ ഗ്ലാസ്സിൽ വെള്ളം എടുത്ത് ഒഴിക്കാം. ഉപ്പ് ആവശ്യത്തിന് ചേർക്കാം.
അതിനുശേഷം ഒരു സിവർ ഫോയിൽ പേപ്പർ ഉപയോഗിച്ച് പാത്രം അടക്കുക. ഈ ഫോയിൽ പേപ്പറിൽ ചെറിയ ദ്വാരങ്ങൾ ഇടണം. അതിനുശേഷം, ഈ സിൽവർ ഫോയിൽ പേപ്പറിന് മുകളിൽ മസാല പുരട്ട വെച്ച ചിക്കൻ വെയ്ക്കുക. വീണ്ടും മറ്റൊരു സിൽവർ ഫോയിൽ പേപ്പർ ഉപയോഗിച്ച് ചിക്കൻ അടക്കം പാത്രം മൂടി കെട്ടുക. ഏകദേശം 30 മിനിറ്റ് മീഡിയം തീയിൽ വെച്ച് വേവിക്കുക. പിന്നീട് 15 മിനിറ്റ് ഏറ്റവും കുറവ് തീയിൽ വെച്ച് വേവിക്കണം.
വേവിച്ച് കഴിഞ്ഞാൽ സിൽവർ ഫോയിൽ പേപ്പർ മാറ്റാവുന്നതാണ്. ചിക്കൻ എടുത്ത് റൈസിൽ വെയ്ക്കുക. അതിലേയ്ക്ക് ഒരു പാത്രത്തിൽ ചാർക്കോൾ വെച്ച് കുറച്ച് നെയ്യ് ഒഴിച്ച് പുകയ്ക്കുക. ഈ സമയം മറ്റൊരു സിൽവർ ഫോയിൽ പേപ്പർ വെച്ച് പാത്രം അടച്ചു വെയ്ക്കണം. 10 മിനിറ്റ് കഴിയുമ്പോൾ ചിക്കൻ മാറ്റി, അരി സാവധാനത്തിൽ ഒരു സൂപൂൺ ഉപയോഗിച്ച് ഇളക്കി എടുക്കുക. അടിപൊളി ചിക്കൻ മന്തി തയാർ.