ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. യുഡിഎഫിന്‍റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്‍റെ പാർട്ടിക്കും ഉള്ളതെന്നും എം പി കോട്ടയത്ത്‌ വ്യക്തമാക്കി. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്.നിയമഭേദഗതി ബില്ല് പാർലമെന്‍റില്‍ വരുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞത്.

മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സമരപന്തലിൽ പോയി ഐക്യ ദർഢ്യം പ്രഖ്യാപിച്ചതാണ്. ഫ്രാൻസിസ് ജോർജ് മുനമ്പം സമരപ്പന്തലിൽ വച്ച് നിയമഭേദഗതിയെ അനുകൂലിക്കുമെന്ന് പറഞ്ഞെന്നായിരുന്നു പ്രചരണം.