ഈ വർഷത്തെ മികച്ച സിനിമാ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ബ്ലസിക്കും യു ഡി എഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വ വർഗ്ഗീസ് മാമ്മനും പ്രമുഖ വ്യവസായി സാജൻ വർഗ്ഗീസിനും ഫ്രണ്ട്സ് ഓഫ് തിരുവല്ല ന്യൂയോർക്കിൽ സ്വീകരണം നൽകി.
ന്യൂയോർക്കിലെ തിരുവല്ലാക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ വാർഷിക സമ്മേള്ളനം ന്യൂയോർക്ക് കൊട്ടിലിയൻ ഹോട്ടലിൽ കൂടി . തോമസ് ശാമുവേൽ കുഞ്ഞുമാലിയിൽ അധ്യക്ഷത വഹിച്ചു . സിനിമാ സംവിധായകൻ ബ്ലസി, അഡ്വ.വർഗ്ഗീസ് മാമ്മൻ, പ്രമുഖ വ്യവസായിയായ സാജൻ വർഗ്ഗീസ് എന്നിവർക്ക് ഫ്രണ്ട്സ് ഓഫ് തിരുവല്ല ഊഷ്മള സ്വീകരണം നൽകി
റവ ഫാദർ ജോൺ തോമസ്, റവ.ജോസി വർഗീസ്, ജേക്കബ് എബ്രഹാം പനച്ചിമുട്ടിൽ ,വർക്കി എബ്രഹാം, സജി എബ്രഹാം തോമസ് റ്റി ഉമ്മൻ ,തോമസ് കോശി, പോൾ കറുകപ്പള്ളി,ഡോ.ജേക്കബ് തോമസ്,തോമസ് എം ജോർജ് ,ജോൺ ഐസക്ക് , ഫിലിപ്പ് മടത്തിൽ ,സ്റ്റാൻലി കളത്തിൽ എന്നിവർ പ്രസംഗിച്ചു