ഡാലസ് ഐ.എന്‍.ഒ.സി കൊടിക്കുന്നില്‍ സുരേഷിന് സ്വീകരണം നല്‍കുന്നു

By Karthick

Thursday 07 Sep 2017 14:59 PM

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവും, പാര്‍ലമെന്റ് അംഗവുമായ കൊടികുന്നില്‍ സുരേഷിന് ഡാളസ്സില്‍ സ്വീകരണം നല്‍കുന്നു.

സെപ്റ്റംബര്‍ 7 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഗാര്‍ലന്റ് ബെല്‍റ്റ്ലൈനിലുള്ള ഇന്ത്യാ ഗാര്‍ഡന്‍സ് കോണ്‍ഗ്രസ് ഹാളില്‍ വെച്ച് നടക്കുന്ന സ്വാകരണ സമ്മേളനത്തില്‍ റിജിയണ്‍ പ്രസിഡന്റ് ബോബന്‍ കൊടുത്ത് അദ്ധ്യക്ഷത വഹിക്കും.

സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായീ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ബാബു പി സൈമണ്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്- ബാബു പി സൈമണ്‍- 214 735 3999പ്രദീപ്- 973 580 8784

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍