കെയ്റ്റ് രാജകുമാരി മൂന്നാമതും അമ്മയാകുന്നു

By Karthick

Thursday 07 Sep 2017 15:01 PM

ലണ്ടന്‍: ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരനും പത്‌നി കെയ്റ്റ് രാജകുമാരിക്കും മൂന്നാമതൊരു കുഞ്ഞുകൂടി പിറക്കാനൊരുങ്ങുന്ന വാര്‍ത്ത കെന്‍സിംഗ്ടണ്‍ കൊട്ടാരം സ്ഥിരീകരിച്ചു. രാജകുടുംബത്തിലെ പുതിയ അതിഥിയുടെ വരവില്‍ എലിസബത്ത് രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും ഏറെ സന്തോഷത്തിലാണെന്നുള്ള വാര്‍ത്തയും ഇതിനോടകം വൈറലായി.

'ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ്' എന്ന രാജപദവി വഹിക്കുന്ന വില്യം കെയ്റ്റ് യുവദന്പതികള്‍ക്ക് നാലു വയസുള്ള ജോര്‍ജ് രാജകുമാരനും രണ്ടുവയസുകാരി ഷാര്‍ലറ്റ് രാജകുമാരിയുമാണ് മക്കളായിട്ടുള്ളത്.

എലിസബത്ത് രാജ്ഞിയയ്ക്ക് ഇപ്പോള്‍ തൊണ്ണൂറ്റിയൊന്നു വയസുണ്ട്. ഇവരുടെ ചെറുമക്കളുടെ മക്കളില്‍ ആറാമത്തെ സ്ഥാനം വഹിയ്ക്കുന്ന വില്യമിനും ഭാര്യ കെയ്റ്റിനും കൂടി പിറക്കുന്ന കുട്ടി കിരീടാവകാശികളുടെ നിരയില്‍ അഞ്ചാമതായിരിയ്ക്കും വരിക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍