നടി വാണി രാഷ്ട്രീയത്തിലേക്ക്

By Karthick
Thursday 07 Sep 2017 15:03 PM
നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്കെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടി റോജയ്ക്കെതിരേ തെരഞ്ഞെടുപ്പില്‍ വാണി മത്സരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇനിയും വന്നിട്ടില്ല.
മലയാള സിനിമയില്‍ ഒരുകാലത്ത് ആക്ഷന്‍ നായികയായി തിളങ്ങി നിന്ന വാണി വിശ്വനാഥ് രാഷ്ട്രീയരംഗത്തേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍.
വിവാഹശേഷം സിനിമയില്‍ നിന്നു മാറിനില്‍ക്കുകയായിരുന്ന വാണി സിനിമയിലേക്ക് തിരിച്ചു വരുന്നത് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് ഈ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.
തൊണ്ണൂറുകളില്‍ വാണി വിശ്വനാഥ് മലയാളത്തില്‍ മാത്രമല്ല തെലുങ്ക്, കന്നഡ എന്നിങ്ങനെ അന്യഭാഷകളിലും സജീവമായിരുന്നു.
നടന് ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. നല്ലൊരു കുടുംബിനിയായി തുടരുന്ന വാണി വീണ്ടും സിനിമയില്‍ സജീവമാവുന്നു എന്നും ഇടയ്ക്കു വാര്‍ത്തകള്‍ വന്നിരുന്നു. ആര്‍ച്ച, ആദ്രി എന്നീ രണ്ടു മക്കളാണ് വാണിക്കുള്ളത്.