ഓണാഘോഷത്തോടൊപ്പം ഹ്യുസ്റ്റന്‍ നിവാസികളുടെ വേദനയില്‍ പങ്കാളികളായി

By Karthick

Friday 08 Sep 2017 20:10 PM

ഡാളസ്: സെപ്റ്റംബര്‍ 4 നു ഡാളസ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തില് നടത്തപ്പെട്ട ഓണാഘോഷത്തോടനുബന്ധിച്ചു ഹ്യുസ്റ്റണിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്ക്ക് വേണ്ടി ദുരിതാശ്വാസം എത്തിക്കുവാന് വേണ്ടതു ശേഖരിച്ചു മറ്റു പ്രവാസി സംഘനകള്ക്കു മാതൃകയായി. ആഡിറ്റോറിയത്തിനു മുന് വശത്തായി സ്ഥാനം നല്കിയിരുന്ന വലിയ കാഡ്‌ബോര്ഡ് പെട്ടികളില് സൗഹൃദ വേദി സുഹൃത്തുക്കള് കൊണ്ടുവന്ന സാധനങ്ങള്‍ നിക്ഷേപിച്ചു.

ഡാളസിലെ മലയാളി സുഹൃത്തുക്കള് ഓണാഘോഷ വേളയില് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാന് മുന് കൈ എടുത്തതില് പ്രസിഡണ്ട് ശ്രീ. അജയകുമാര്, സെക്രട്ടറി എബി മക്കപ്പുഴ എന്നിവര്‍ സ്‌നേഹവും നന്ദിയും അറിയിച്ചു. വളരെ മാതൃകാപരമായി നടത്തിയ ദുരിതാശ്വാസ സഹായ പ്രവര്ത്തനങ്ങള്ക്ക് ശ്രീ.ജോസെന് ജോര്ജ് ആണ് നേതൃത്വം നല്കിയത്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ