പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കണം. സൗദി മലയാളി സര്‍വീസ് ഫോറം

By Karthick

Saturday 09 Sep 2017 14:24 PM

റിയാദ്: മരുഭൂമിയിലെ മരുപ്പച്ചകള്‍ പ്രവാസികള്‍ക്ക് മുന്നില്‍ വാടിത്തുടങ്ങുന്ന ഈ കാലയളവില്‍ ആര്‍ഭാട ആഘോഷങ്ങള്‍ കുറച്ചുകൊണ്ട് ജന്മനാട്ടില്‍ ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങളുമായി പ്രവാസി മലയാളികള്‍ വേരുറപ്പിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചുവരുകയാണ് അതിജീവനത്തിന് പുതിയ പാതകള്‍ തേടേണ്ടി വരുന്ന അവസ്ഥയിലാണ് പുതിയകാല പ്രവാസികളെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പ്രവാസി സംഘടനകള്‍ക്ക് കഴിയണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു. റിയാദ് ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന സൗദി മലയാളി സര്‍വിസ് ഫോറത്തിന്റെ ആദ്യ ജനറല്‍ ബോഡി മീറ്റിങ് മലാസ് ലീ റോയല്‍ ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാര്‍ സംരംഭമായ നോര്‍ക്ക റൂട്ട്‌സ് വഴിയും പ്രവാസികാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ വഴിയും പ്രവാസികളുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കിക്കൊണ്ടുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സൗദി മലയാളി സര്‍വീസ് ഫോറം ഉള്‍പ്പടെയുള്ള സംഘടനകള്‍ ശ്രദ്ധചെലുത്തണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു

രക്ഷാധികാരി ഷൈജു കായംകുളം ആമുഖ പ്രസംഗം നടത്തി പ്രസിഡന്റ് ഷാജഹാന്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി ആര്‍ ഒ ഷജില്‍ അടൂര്‍, ട്രഷറര്‍ സുബൈര്‍ കുപ്പം എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു ജോ. സെക്രെട്ടറി കുഞ്ഞുമോന്‍ കുടവട്ടൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഷില്ലര്‍ പറവൂര്‍ സ്വാഗതവും ഷൗക്കത്ത് ചാവക്കാട് നന്ദിയും പറഞ്ഞു അംഗങ്ങള്‍ക്ക് നോര്‍ക്കയുടെ പ്രവാസി മലയാളി ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ചു വാങ്ങുന്നതിന് പ്രേത്യേകമായി ഹെല്‍പ് ഡസ്ക് സജ്ജീകരിച്ചിരുന്നു. സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് അസറുധീന്‍ ദീലിപ് അംഗങ്ങള്‍ക്കായി വിതരണം ചെയ്തു.

കെ.പി കുഞ്ഞു മുഹമ്മദ് , കുഞ്ഞിമൊയ്തീന്‍, രാജന്‍ റോബര്‍ട്ട്, വിശാഖ് തിരുവനന്തപുരം, മുസ്തഫ് കോഴിക്കോട്, നബില്‍ കായംകുളം,ജമാലുദ്ധീന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി