ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരെഞ്ഞെടുത്തു.

By Eswara

Saturday 09 Sep 2017 14:29 PM

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ കണ്‍വീനര്‍മാരായി വര്‍ഗീസ് തോമസ്കടുവപറമ്പില്‍ (ഡിട്രോയിറ്റ്),ഫിലിപ്പോസ് ചെറിയാന്‍ (ഫിലാഡല്‍ഫിയ),സുമോദ് തോമസ് നെല്ലിക്കല്‍ (ഫിലാഡല്‍ഫിയ),ജോണ്‍ മാത്യു(ബോബി ) (ന്യൂ യോര്‍ക്ക് ) എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, കണ്‍വന്‍ഷന്റെ സുഖമായ നടത്തിപ്പിന് ഇവരുടെ സേവനം വളരെയേറെ ഗുണംചെയ്യും. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ വളരെ വേഗത്തില്‍ നടക്കുണ്ടന്നു.ഫൊക്കാന കണ്‍വന്‍ഷന്‍ കുറ്റമറ്റതാക്കാന്‍ ഈ കണ്‍വീനര്‍മാരുടെ സേവനം അതീവ പ്രാധാന്യമുള്ളതാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. എല്ലാവരും തങ്ങളുടെ കഴിവും പരിജ്ഞാനവും കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.