ട്രംപ് ഡെമോക്രാറ്റുകളുടെ പിന്തുണ തേടുന്നു

By Karthick

Saturday 09 Sep 2017 14:44 PM

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡമോക്രാറ്റിക് നേതാക്കളുടെ സഹകരണം തേടുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഹരികേന്‍ ഹാര്‍വീ ദുരിതാശ്വാസ സാമ്പത്തിക സഹായശ്രമങ്ങളിലാണ് തുടക്കം കുറിച്ചത്. ഒരു ലഘുകാലാവധി ബില്ലില്‍ ഈ സാമ്പത്തിക സഹായത്തിനൊപ്പം കടപരിധി ഉയര്‍ത്തി ഡിസംബര്‍ വരെയുള്ള ഭരണചെലവുകള്‍ക്ക് പണം കണ്ടെത്താനുള്ള ശ്രമമാണ് പ്രസിഡന്റ് നടത്തുന്നത്. ഡെമോക്രറ്റുകളുടെ സഹായം തേടുന്നത് ട്രംപ് അജണ്ടയിലെ ഇനങ്ങള്‍ പാസാക്കിയെടുക്കാനുള്ള രാഷ്ട്രീയനീക്കം ചില നിരീക്ഷകന്‍ വിശേഷിപ്പിച്ചു. സ്വന്തം പാര്‍ട്ടിയായ ഗ്രാന്‍ഡ് ഓള്‍ഡ് ( റിപ്പബ്‌ളിക്കന്‍) പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് പ്രസിഡന്റിന്റെ സമവായ ശ്രമത്തില്‍ അമര്‍ഷമുണ്ട്. നോര്‍ത്ത് ഡക്കോട്ടയിലേക്ക് പ്രസിഡന്റ് പോയപ്പോള്‍ ഒപ്പം അവിടെ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ഹെയ്ഡി ഹെയറ്റ് ക്യംപും എയര്‍ഫോഴ്‌സ് വണില്‍ ഉണ്ടായിരിന്നു. ഇതു പലരെയും അമ്പരിപ്പിച്ചു. മന്‍ഡാനിലെ ഒരു ഓയില്‍ റിഫൈനറിയില്‍ പൊതുയോഗത്തില്‍ സംസാരിക്കവേ ട്രംപ് ഹെയ്റ്റ് ക്യാംപിനെയും വേദിയിലേക്ക് ക്ഷണിച്ചു.

അവരുടെ സഹായം പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിനു ശേഷം അവരെ ഒരു നല്ല സ്ത്രീയായി വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തില്‍ നികുതി അഴിച്ചുപണി ശ്രമങ്ങള്‍ക്കാണ് ട്രംപ് ഊന്നല്‍ നല്‍കിയത്. സെനറ്റില്‍ ഈ ബില്‍ വോട്ടിനിടുമ്പോള്‍ ഹെയ്റ്റ് ക്യാംപിന്റെ വോട്ടു നിര്‍ണായകമായിരിക്കും. ട്രംപ് സമവായത്തിന്റെ പാതയിലൂടെ നീങ്ങുമ്പോവ് ഒറ്റയ്ക്ക് പോകാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്ന് ചില റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ വ്യക്തമാക്കിയത് ഡെമോക്രാറ്റുകളെ തഴയുന്ന എന്ന നയമാണ്. ട്രംപ് നികുതി അഴിച്ചു പണിയെ കുറിച്ച് സംസാരിക്കുമ്പോഴും വിശദ വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. മൊത്തത്തില്‍ ഒരു ലളിതരൂപത്തിലുള്ള ടാക്‌സ് കോഡ്, മധ്യവര്‍ഗക്കാരുടെ നികുതി നിരക്ക് കുറയും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിക്കും. ബിസിനസ് നികുതി നിരക്ക് കുറച്ച് 15% ആക്കും എന്നാണ് പറയാന്‍ കഴിയുക. ഏറ്റവും അവസാനം നികുതിനിയമത്തില്‍ അഴിച്ചു പണി ഉണ്ടായത് 1986ല്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്നപ്പോഴാണെന്നും അന്ന് ഡെമോക്രാറ്റുകളും നിയമം പാസാക്കാന്‍ സഹായിച്ചു എന്നും ട്രംപ് പറഞ്ഞു.

നികുതിയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ ഹൗസിങ് കോംപ്‌ളക് സ്റ്റാരറ്റ് സിറ്റി വില്‍ക്കുമ്പോള്‍ ട്രംപിനെ ലഭിക്കുന്ന സാമ്പത്തിക ലാഭ റിപ്പോര്‍ട്ടുകളെ കുറിച്ചുകൂടി പറയുന്നത് അസ്ഥാനത്താവില്ല. ട്രംപിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള സ്റ്റാരറ്റ് സിറ്റി വില്‍ക്കുകയാണ്. അമേരിക്കയിലെ ഏറ്റവും വലിയ ഫെഡറലി സബ്ഡിഡൈസ്ഡ് ഹൗസിങ് ഡവലപ്‌മെന്റാണിത്. വില്‍പന ഫെഡറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഹൗസിങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റിന്റെ അനുമതിയോടെയെ നടക്കൂ, ഒരു പക്ഷേ ട്രംപിനും കുടുംബാംഗങ്ങള്‍ക്കും ഉള്ള വൈരുദ്ധ്യതാല്‍പര്യം ആരോപണമായി ഉയര്‍ന്നേക്കും. ട്രംപിന്റെ ഓഹരി 4% ആണ്. മറ്റ് കുടുംബാംഗങ്ങള്‍ക്ക് എല്ലാം കൂടി മറ്റൊരു 16% ഓഹരിയുണ്ട്. ഈയടുത്ത് ഉടലെടുത്ത റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ബ്രൂക്ക്‌സ് വില്‍ കമ്പനിയാണ് സ്റ്റാരറ്റ് സിറ്റി വാങ്ങുന്നത്. മോര്‍ട്ട്‌ഗേജ് അടയ്ക്കുകയും നികുതികളും ചെലവുകളും നല്‍കുകയും ചെയ്തുകഴിഞ്ഞാല്‍ ട്രംപിന് 14 മില്യന്‍ ഡോളര്‍ ലഭിക്കുമെന്ന് ഇത്തരം ഇടപാടുകളെ കുറിച്ച് അറിയാവുന്ന റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്