ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സജിനി സക്കറിയ ഉദ്ഘാടനം ചെയ്തു

ഡാളസ്: ഡാളസിലെ സംഘനകളെ അമ്പരിപ്പിച്ചുകൊണ്ടു ചുരുക്ക കാലഘട്ടം കൊണ്ട് ഡാളസിലെ മലയാളികള്ക്ക് ഏറ്റം പ്രിയമായി മാറി കഴിഞ്ഞ ഡാളസ് സൗഹൃദ വേദി ഇക്കൊല്ലം നടത്തിയ ഓണാഘോഷം ബഹു കേമമായിരുന്നു എന്ന് പറയുന്നതില് തെല്ലും അതിശോക്തിയില്ല.
അക്കര കാഴ്ചയിലൂടെ പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ ശ്രീമതി.സജിനി സക്കറിയ ആയിരുന്നു മുഖ്യ അതിഥിയായി എത്തിയത്, പല ഓണാഘോഷങ്ങളിലും പങ്കെടുത്തിത്തുള്ള ശീമതി.സജിനിക്ക് ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷത്തെപ്പറ്റിയുള്ള അഭിപ്രായം നൂറായിരുന്നു. സ്‌നേഹനിധികളായ മലയാളി സുഹൃത്തുക്കളെ കൊണ്ട് നിറയപ്പെട്ട ഡാളസ് സൗഹൃദ വേദിയിലേക്ക് ക്ഷണിച്ചതില് അത്യധികം അഭിമാനം കൊള്ളുന്നതായി ന്യൂ ജേഴ്‌സില് നിന്നും ഭര്ത്താവിനോടൊപ്പം എത്തിയ ശീമതി. സജിത അറിയിച്ചു.

ഉല്കൃഷ്ടതക്കു പര്യായമായ ഡാളസ് സൗഹൃദ വേദിയുടെ നേതൃത്വത്തെ ശീമതി.സജിനി,ഡാളസിലെ കലാസംകാരിക സംഘടന നേതാവും സൗഹൃദ വേദിയുടെ ഉപദേശ സമതി ചെയര്മാനും ആയ ശ്രീ.എബ്രഹാം തെക്കേമുറി,ശ്രീ.ഹരി പിള്ള സി പി എ, ഡാളസ് സുഹൃദ വേദി ഉപദേശക സമിതി അംഗം പ്രൊ.സോമന് ജോര്ജ്, ഡോ.എബി എ.ജേക്കബ് എന്നിവര് പ്രത്യേകം പ്രശംസിച്ചു.
സെപ്തംബര് 4 തിങ്കളാഴ്ച പത്തു മണിക്ക് കരോള്‌ടോണ് സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തില് നടത്തപ്പെട്ട സൗഹൃദ വേദിയുടെ ഓണാഘോഷ സമ്മേളനത്തില് പ്രസിഡണ്ട് ശ്രീ.അജയകുമാര് അദ്യക്ഷത വഹിച്ചു.സ്വാഗത പ്രസംഗത്തില് സെക്രട്ടറി എബി മക്കപ്പുഴ കേരള സംസ്കാരം പുത്തന് തലമുറയിലേക്കു പകര്ന്ന് കൊടുക്കുക എന്ന ഡാളസ് സൗഹൃദ വേദിയുടെ പ്രഖ്യാപിത ലക്ഷ്യത്തെ അടിവരയിട്ടു കൊണ്ടായിരുന്നു വേദിയെ സ്വാഗതം ചെയ്തത്.
വളരെ അടുക്കും ചിട്ടയോടും കൂടി ക്രമീകരണം തയ്യാര് ചെയ്ത ഓണാഘോഷ പരിപാടിയില് ശ്രീമതി.സജിനി സക്കറിയ മുഖ്യാഥിതി ആയിരുന്നു.സൗഹൃദ വേദിയുടെ ഉപദേശ സമതി ചെയര്മാനും,കേരളാ ലിറ്റററി സൊസൈറ്റിയുടെ ചെയര്മാനുമായ എബ്രഹാം തെക്കേമുറി, പ്രീമിയെര് ഡെന്റല് ക്ലിനിക് ഉടമ ഡോ:എബി എ ജേക്കബ് എന്നിവര് ആശംസകള് നേര്ന്നു.

ശ്രീമതി.ഡിംപിള്‍ ചേലഗിരി ആയിരുന്നു പ്രോഗ്രാമിന്റെ എം.സി. സെന്റ് ഇഗ്‌നേഷ്യസ് പള്ളിയുടെ ചെണ്ട മേള ടീം, ശ്രീമതി.എലിസബത്തിന്റെ നേതൃത്വത്തിലുള്ള താലപ്പൊലി ടീം, ഡാളസ് സൗഹൃദ വേദിയുടെ വാദ്യ മേള ടീം അകമ്പടി ഏകി മാവേലി മന്നനെ സ്‌റ്റേജിലേക്ക് ആനയിച്ചു കൊണ്ടായിരുന്നു കലാ പരിപാടികള്ക്ക് തുടക്കമിട്ടത്.

രണ്ടു മണിക്കൂര് നീണ്ടു നിന്ന വര്ണ്ണപ്പൊലിമയേറിയ കലാപരിപാടികള് കാണികളെ മാവേലി മന്നന്റെ സുവര്ണ്ണ കാലത്തിന്റെ ഓര്മ്മകളിലേക്കു തിരികെ കൊണ്ടുപോയ അനുഭവം ഉളവാക്കി.
ഈ വര്ഷത്തെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്‌പോണ്‌സര് ഡോ. എബി എ ജേക്കബും, മൊത്തം പരിപാടികളുടെ ആസൂത്രകന് ശ്രീ.ജോസെന് ജോര്ജും ആയിരുന്നു.

ഗൃഹാതുത്വം തുളുമ്പിയ 21 വിഭവങ്ങളടങ്ങിയ രുചിയേറിയ നടന്‍ ഓണ സദ്യ വാഴയിലയില് വിളമ്പി 2017 ലെ ഓണാഘോഷ പരിപാടികള്ക്ക് തിരശീല ഇട്ടു.

(എബി മക്കപ്പുഴ)