പുരുഷാധിപത്യം മലയാള സിനിമയില്‍ ഉണ്ടെന്ന് നടി ഭാവന

By Karthick

Sunday 10 Sep 2017 00:41 AM

കൊച്ചി: മലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ട്. നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാര്‍ക്കില്ലെന്നും ഭാവന പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു ഭാവനയുടെ തുറന്നുപറച്ചില്‍.

സിനിമാ മേഖലയില്‍ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായിക അത്യാവശ്യമല്ല എന്നതാണ് പരമാര്‍ഥം. ഒരു സിനിമയുടെ വിജയം കൊണ്ട് തനിക്കാരും പ്രതിഫലം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു. അച്ഛന്‍റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന പ്രതികരിച്ചു.

പൃഥ്വിരാജ് നല്ല സുഹൃത്താണ്. പൃഥ്വിയോട് ബഹുമാനം മാത്രമാണ്. വിവാഹം കഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി. പതിനഞ്ചാം വയസില്‍ സിനിമയില്‍ എത്തിയതാണ്. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്‍റെ വരനെന്നും ഭാവന പറഞ്ഞു.