ചിക്കാഗോയിലെ പാലാ മീനച്ചില്‍ താലൂക്കിന്റെ ഓണാഘോഷം പി.സി ജോര്‍ജിനൊപ്പം

By Karthick

Monday 11 Sep 2017 02:13 AM


ചിക്കാഗോ: ഈവര്‍ഷത്തെ പാലാ മീനച്ചില്‍ താലൂക്ക് നിവാസികളുടെ ഓണാഘോഷം തങ്ങളുടെ പ്രിയ നേതാവ്, മലയാളികളുടെ ജനകീയ നേതാവ് പി.സി. ജോര്‍ജിനോടും പത്‌നി ഉഷാ ജോര്‍ജിനുമൊപ്പം ആഘോഷപൂര്‍വ്വം കൊണ്ടാടി.

റോയി മുളകുന്നത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കത്തീഡ്രല്‍ വികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, പയസ് ഒറ്റപ്ലാക്കല്‍ സ്വാഗതം ആശംസിക്കുകയും സണ്ണി വള്ളിക്കളം, കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍, ആന്റണി വെള്ളൂക്കുന്നേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ലിസ്സി വെള്ളൂക്കുന്നേല്‍ നന്ദി പറയുകയും ചെയ്തു. സന്തോഷ് നായര്‍ എം.സി ആയിരുന്നു. യോഗത്തിനുശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം