ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി ഹെല്‍ത്ത് ഫെയര്‍ സെപ്റ്റംബര്‍ 23-ന്

By Karthick

Monday 11 Sep 2017 20:24 PM

ഷിക്കാഗോ: ഷിക്കാഗോയിലെ ആരോഗ്യ സംബന്ധമായ പല മേഖലകളിലും പ്രാതിനിധ്യം തെളിയിച്ചിട്ടുള്ള ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) സെപ്റ്റംബര്‍ 23-നു ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഹെല്‍ത്ത് ഫെയര്‍ നടത്തുന്നു.

"Know your helth' എന്ന തീമിനെ ആസ്പദമാക്കി നടത്തുന്ന ഫെയറില്‍ വിവിധ പരിശോധനകള്‍ നടത്തും. ബ്ലഡ് പ്രഷര്‍. ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ പരിശോധനകള്‍, ഗ്ലൂക്കോമ ആന്‍ഡ് വിഷന്‍ സ്ക്രീനിംഗ് അതോടൊപ്പം ശരീര ഭാരവും ബോഡിമാസ് ഇന്‍ഡക്‌സും പരിശോധിക്കും.

തദവസരത്തില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ കാരണവും ചികിത്സയും, അടിയന്തര ചികിത്സാരീതികള്‍, പക്ഷാഘാതം തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, ഡയബെറ്റിക് പ്രതിരോധവും ചികിത്സയും, സ്ലീപ് അപ്നിയ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടതിന്റെ ആവശ്യകത, അഡ്വാന്‍സ്ഡ് ഡിറക്ടീവ്‌സിന്റെ ആവശ്യകത എന്നീ വിഷയങ്ങളില്‍ പ്രഗത്ഭകര്‍ ക്ലാസുകള്‍ എടുക്കും.

ഹെല്‍ത്ത് ഫെയറിന് ബീന വള്ളിക്കളം, സുനീന ചാക്കോ, സൂസന്‍ മാത്യു, സിമി ജസ്റ്റോ ജോസഫ്, റെജീന സേവ്യര്‍, റാണി കാപ്പന്‍, ലിസി പീറ്റേഴ്‌സ്, ഷിജി അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കും. ഈ അവസരം പരാമവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം