ഐ.എന്‍.എ.ഐ ഫാര്‍മക്കോളജി കോണ്‍ഫറന്‍സ്- രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By Karthick

Monday 11 Sep 2017 14:56 PM

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ക്ലിനിക്കല്‍ ഫാര്‍മക്കോളജി കോണ്‍ഫറന്‍സ് നവംബര്‍ 11-ന് സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വച്ചു നടത്തുന്നു. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ നടത്തുന്ന വിപുലമായ ഈ സെമിനാറില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കുന്നു. 7 സി.ഇ.യു ലഭിക്കുന്ന ഈ സെമിനാറില്‍ പങ്കെടുക്കുകവഴി ആനുകാലിക ചികിത്സാരീതികളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചുമുള്ള കൃത്യമായ അറിവ് ലഭിക്കുന്നതാണ്.

ഡോ. സിമി ജസ്റ്റോ ജോസഫ്, ഡോ. ബിനോയ് ജോര്‍ജ് എന്നിവര്‍ സെമിനാറിനുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വളരെ പ്രത്യേകതകളോടുകൂടി നടത്താനുദ്ദേശിക്കുന്ന ഈ സെമിനാറിലേക്ക് നേരത്തെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.inaiusa.com എന്ന വെബ്‌സൈറ്റില്‍ വിശദ വിവരങ്ങളും രജിസ്‌ട്രേഷന്‍ ഫോറവും ലഭിക്കും.

ഡോ. സന്ധ്യ സത്യകുമാര്‍, ഡോ. ലൂക്ക് കാള്‍സ്‌റോം, ഡോ. മാര്‍ഗരറ്റ്, കിപ്റ്റ, ആന്‍ ലൂക്കോസ്, ഷാറി മാത്യു, ക്രിസ്‌റോസ് വടകര, ഡോ. സിമി ജസ്റ്റോ, ഡോ. ബിനോയ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഐ.എന്‍.എ.ഐ മെമ്പര്‍മാര്‍ക്ക് 40 ഡോളറും, അല്ലാത്തവര്‍ക്ക് 60 ഡോളറുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇത്രയധികം വിഷയങ്ങളില്‍ അറിവ് ലഭിക്കാന്‍ കഴിയുന്ന ഈ അവസരം എല്ലാ നഴ്‌സുമാരും വിനിയോഗിക്കണമെന്നു ഭാരവാഹികളും സംഘാടകരും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. സിമി ജസ്റ്റോ (773 677 3225), ഡോ. ബിനോയ് ജോര്‍ജ് (630 656 0033). ഷിജി അലക്‌സ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം