ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 22 ,23 തീയതികളില്‍.

By Karthick

Tuesday 12 Sep 2017 14:22 PM

ടോറോന്റോ : ഇന്ത്യ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഈ മാസം സെപ്തംബര് 22 ,23 തീയതികളില്‍ വൈകുന്നേരം 6.30 ന് എറ്റോബികോക്കിലുള്ള ഇസ്ലിംഗ്ടണ്‍ ഇവന്‍ജല്‍ സെന്റര്‍ ല്‍ ( Islington Evangel Centre ,49 Queens Plate Dr, Etobicoke,ON M9W 6P1) വെച്ച് നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ ടി.ഡി ബാബു വചനഘോഷണം നടത്തും.പ്രശസ്ത ക്രിസ്തിയ ഗായിക പെര്‍സിസ് ജോണ്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി പാസ്റ്റര്‍മാരായ വര്ഗീസ് മാത്യു (സജി) 416 821 9537, ഷിബു ജോണ്‍ 647 -891 -1265 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.