ഹിറ്റ്‌ലറുടെ അടിവസ്ത്രം ലേലത്തിന്

By Karthick

Tuesday 12 Sep 2017 14:24 PM

ബെര്‍ലിന്‍: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ അടിവസ്ത്രം യുഎസില്‍ ലേലത്തിനു വയ്ക്കുന്നു. മെരിലാന്‍ഡില്‍ ബുധനാഴ്ചയാണ് ലേലം. എണ്‍പതു വര്‍ഷം മുന്‍പ് ഓസ്ട്രിയയിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഹിറ്റ്‌ലര്‍ ഉപേക്ഷിച്ചു പോയതാണിത്.

1938ല്‍ ഓസ്ട്രിയയിലെ ഗ്രാസ് എന്ന ഹോട്ടലിലാണ് ഹിറ്റ്‌ലര്‍ ഇതുപേക്ഷിച്ചതെന്ന് ലേലത്തിന്‍റെ സംഘാടകര്‍ അവകാശപ്പെടുന്നു. ഹിറ്റ്‌ലറുടെ ആത്മകഥയായ മീന്‍ കാംഫിന്‍റെ കൈയൊപ്പുള്ള കോപ്പിയും ഇതിനൊപ്പം ലേലം ചെയ്യും. 1930 ഓഗസ്റ്റിലാണത്രെ ഹിറ്റ്‌ലര്‍ ഇതില്‍ ഒപ്പുവച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍