ഡെല്‍മ ഓണം ആഘോഷം സെപ്റ്റംബര്‍ 16 ന്

By Karthick

Tuesday 12 Sep 2017 14:25 PM

ഡെലാവെര്‍ മലയാളീ അസോസിയേഷന്‍ (ഡെല്‍മ) എല്ലാ കൊല്ലത്തെയും പോലേ ഈ കൊല്ലവും ഓണം ആഘോഷിക്കാന്‍ തയ്യാര്‍ എടുക്കുകയാണ്. ഈ വരുന്ന സെപ്റ്റംബര്‍ പതിനാറു ശനിയാഴ്ച കാലത്തു 11 മണി മുതല്‍ വൈകീട്ട് 5 മണി വരേ ഡെലാവെര്‍ ഹൊക്കേസിന് ലക്ഷ്മി ടെംപിളില്‍ വെച്ചാവും ഓണം ആഘോഷിക്കുന്നത്. ഈ കൊല്ലത്തെ പ്രത്യേകത ഇത് ഒരു സമ്പൂര്‍ണ വനിതാ കമ്മിറ്റി ചുക്കാന്‍ പിടിക്കുന്ന ഓണപരിപാടി ആണെന്നുള്ളതാണ്. ഫോമാ വിമന്‍സ് ഫോറം സെക്രട്ടറി രേഖ നായര്‍ ആണ് മുഖ്യാതിഥി ആയി എത്തുന്നത് .

വീടുകളില്‍ ഓണം ഒരുക്കുന്ന വീട്ടമ്മമാര്‍ അതേ ചാരുതയോടെ ഡെലാവെറിലെയും പരിസര പ്രദേശങ്ങളിലെയും കുടുംബങ്ങള്‍ക്കായി ഒരുക്കുന്ന ഈ ഓണം പൊടിപൊടിക്കാന്‍ എല്ലാവരും ഉത്സുകര്‍ ആണ്. എല്ലാ വര്‍ഷത്തെയും പോലെ താലപ്പൊലി ഏന്തിയ കുട്ടികളും വര്‍ണ്ണകുടകള്‍ പിടിച്ചു ആര്‍പ്പു വിളികളോടെ മാവേലിയെ വരവേല്‍ക്കാന്‍ ഡെലാവെര്‍ ഒരുങ്ങുകയായി. കൊച്ചു കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ പങ്കെടുക്കുന്ന നൃത്ത ഗാന പരിപാടികളില്‍ ഏകദേശം നൂറോളം കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നതാണ്. ഇത് കൂടാതെ ചെണ്ടമേളവും പുലിക്കളിയും തിരുവാതിരയും കൈകൊട്ടിക്കളിയും മോഹിനിയാട്ടവും ഉള്‍പ്പെടുന്ന തനതു കേരളീയ കലകള്‍ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടൂന്നതാണ്. ഡെലവെറിലെ വീട്ടമ്മമാര്‍ സ്‌നേഹത്തോടെ ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യവട്ടങ്ങള്‍ക്കായി നിങ്ങള്‍ തയ്യാര്‍ അല്ലേ ?വര്‍ണ്ണശബളമായ ഈ ഓണത്തിന് നിങ്ങളേയും കുടുംബത്തേയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി സംഘാടകര്‍ ആയ അബിത ജോസ് (3025611395), സുമ ബിജു (3027436262) , ഡെബ്ബി അല്‍മേഡ (3025405402), ജൂലി വില്‍സണ്‍ (3027574140), മീര നായര്‍ (3028981627) എന്നിവരെ കോണ്‍റ്റാക്ട് ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: സന്തോഷ് എബ്രഹാം