ബെന്‍സലേം ഡേ കെയര്‍ ഫിലാഡല്‍ഫിയ ഓണം ആഘോഷിച്ചു

ഫിലാഡല്‍ഫിയ: നിറപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികളോടെ ബെന്‍സലേം ഡേ കെയര്‍ ഫിലാഡല്‍ഫിയ ഓണം ആഘോഷിച്ചു. റോസി റോമിയോയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൈനാന്‍ മത്തായി സ്വാഗതം ആശംസിച്ചു. ഫിലാഡല്‍ഫിയയിലെ വിവിധ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഫാ. എം.കെ. കുര്യാക്കോസ് ഓണാഘോഷ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. എക്യൂമെനിക്കല്‍ പ്രസിഡന്റ് ഫാ. സജി മുക്കോട്ട് ദീപം കൊളുത്തി. ഓണം ഓര്‍മ്മകള്‍ പങ്കുവെച്ച് ജോര്‍ജ് വര്‍ഗീസ് സംസാരിച്ചു. പ്രൊഫ. ജയിംസ് കുറിച്ചി ഓണസന്ദേശം നല്‍കി.

നിമ്മി ദാസ്, ഓമന, മറിയാമ്മ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സംഘനൃത്തം അരങ്ങേറി. വിഴവസമൃദ്ധമായ ഓണസദ്യയും ജഗദീഷ് പട്ടേലിന്റെ നന്ദി പ്രകടനത്തോടെ ഓണാഘോഷപരിപാടികള്‍ക്ക് തിരശീല വീണു. മലയാളികളുടെ പകല്‍വീടായ ബെന്‍സലേം ഡേ കെയറിനെക്കുറിച്ച് അറിയുവാന്‍ നൈനാന്‍ മത്തായിയെ (യു.എസ്.എ 215 760 0447) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.