എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സ്: ഇലക്ഷന്‍ ഓഫീസേഴ്‌സിനെ തെരഞ്ഞെടുത്തു

By Karthick

Wednesday 13 Sep 2017 19:49 PM

ചിക്കാഗോ: 2017 ഒക്‌ടോബര്‍ 28,29 തീയതികളില്‍ ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു നടത്തപ്പെടുന്ന എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സില്‍ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ലീഡേഴ്‌സിനെ തെരഞ്ഞെടുക്കുന്നതാണ്.

ഇലക്ഷന്‍ ഓഫീസേഴ്‌സായി സേവി മാത്യു (ഫ്‌ളോറിഡ), കുര്യാക്കോസ് ചാക്കോ (ചിക്കാഗോ), സോളി അബ്രഹാം (ബാള്‍ട്ടിമോര്‍) എന്നിവരെ തെരഞ്ഞെടുത്തു. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ലീഡേഴ്‌സിനേയും ടീം അംഗങ്ങളേയും തെരഞ്ഞെടുക്കുന്ന നടത്തിപ്പിന് ഇവരുടെ പരിചയവും സേവനം വളരെയേറെ ഗുണം ചെയ്യുന്നതാണ്.

എസ്.എം.സി.സി നാഷണല്‍ പ്രസിഡന്റ് ബോസ് കുര്യന്‍, സെക്രട്ടറി സിജില്‍ പാലയ്ക്കലോടി, ബോര്‍ഡ് ചെയര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവരും ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ സേവനം അതീവ പ്രധാന്യമുള്ളതാണെന്നു അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം