ഹൈദരാബാദില്‍ 17കാരിയെ കൊല്ലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍

By Karthick

Wednesday 13 Sep 2017 19:50 PM

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ 17കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഉറ്റ സുഹൃത്ത് അറസ്റ്റില്‍. ശനിയാഴ്ച വൈകീട്ടോടെ ചന്ദ്‌നി എന്ന പെണ്‍കുട്ടിയെ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെ സിറ്റിയുടെ പ്രാന്ത പ്രദേശത്തു നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തിരയാന്‍ കൂടിയ ആളാണ് അറസ്റ്റിലായ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു. ചാന്ദ്‌നിയും 17കാരനായ പ്രതിയും ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമാണ്. 2015 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുന്നെന്നും പൊലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ഈ ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ശ്രമിക്കുന്നു.

പക്ഷേ, ചാന്ദ്‌നി നിരന്തരം ഫോണ്‍ ചെയ്യുകയും സന്ദേശങ്ങളയക്കുകയും ചെയ്യുന്നത് പ്രതിയെ ശല്യപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം പെണ്‍കുട്ടിയോട് കാണണമെന്ന് പ്രതി ആവശ്യപ്പെട്ടു. അവളെ ആളൊഴിഞ്ഞ കുന്നിന്‍പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ അവളുടെ തലക്കടിച്ച ശേഷം പത്തടി താഴ്ചയിലുള്ള പാറക്കെട്ടിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ചാന്ദ്‌നിയുടെ സഹോദരി പ്രതിയെ വിളിച്ച് പെണ്‍കുട്ടി കൂടെയുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞ പ്രതി ചാന്ദ്‌നിയുടെ വീട്ടിലെത്തി അവളെ തിരയാന്‍ വീട്ടുകാരെ സഹായിക്കുകയും ചെയ്‌വൈന്നും പൊലീസ് പറയുന്നു.

വൈകീട്ട് അഞ്ചരക്കാണ് പെണ്‍കുട്ടിയെ കാണാതായത്. എട്ടരയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. സുഹൃത്തുക്കളെ എല്ലാം വിളിച്ചന്വേഷിച്ചിരുന്നു. അതിനു ശേഷം പൊലീസില്‍ പരാതി നല്‍കി. എല്ലാത്തിനും സഹായിയായി പ്രതിയും വീട്ടുകാരോടൊപ്പമുണ്ടായിരുന്നു.

ആദ്യം ബ്ലൂവെയിഗൈയിം കളിച്ചതാണെന്ന് പൊലീസ് സംശയിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ചാന്ദ്‌നി ആണ്‍കുട്ടിയുടെ കൂടെയാണ് പോയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

എന്നാല്‍ പ്രതിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നെന്ന വിവരം അറിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ചാന്ദ്‌നിയുടെ ധാരാളം സുഹൃത്തുക്കള്‍ വീട്ടല്‍ വരാറുണ്ട്. അവരേതാടൊപ്പവും അല്ലാതെയും ധാരാളം തവണ പ്രതി വീട്ടില്‍ വന്നിട്ടുണ്ടെന്നും രക്ഷിതാക്കള്‍ അറിയിച്ചു.