എം.ജി.. ശ്രീകുമാര്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സന്ദര്‍ശിച്ചു

ഷിക്കാഗോ: പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സന്ദര്‍ശിച്ചു.

ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഷിക്കാഗോയില്‍ എത്തിയ എം.ജി. ശ്രീകുമാറിനെ സോഷ്യല്‍ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിക്കുകയും പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്‍കുകയും ചെയ്തു. സെക്രട്ടറി ജോസ് മണക്കാട്ട് തന്റെ സ്വാഗത പ്രസംഗത്തില്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും ഈ മാസം നടന്ന അന്തര്‍ദേശീയ വടംവലി മത്സരത്തെപ്പറ്റിയും അദ്ദേഹത്തോടു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തില്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും അങ്ങനെ ക്ലബ്ബ് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും ആശംസിച്ചു. വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം