എക്യൂമെനിക്കല്‍ കോളജ് ഫെയര്‍ വന്‍ വിജയമായി


ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുപത്തിരണ്ട് ക്രിസ്തീയ ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ഫിലാഡല്‍ഫിയ 1009 അന്‍ റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട കോളജ് ഫെയറും, സാറ്റ് പരിശീലന ക്ലാസും വന്‍ വിജയമായി.

പത്ത് കോളജ്/സര്‍വകലാശാലാ പ്രതിനിധികളും, അറുപതില്‍പ്പരം വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും ഫെയറില്‍ പങ്കെടുത്തു.

എക്യൂമെനിക്കല്‍ പ്രസ്ഥാനം കോ- ചെയര്‍മാന്‍ ഫാ. കെ.കെ. ജോണിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ഫെയര്‍ റീലീജിയസ് ചെയര്‍മാന്‍ ഫാ. എം.കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വിവിധ കോളജുകളിലെ കോഴ്‌സുകള്‍, ഫീസ് ഘടന, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, ഫാഫ്‌സ, വിവിധയിനം പഠനവായ്പാ സൗകര്യങ്ങള്‍ തുടങ്ങിയ നിരവധി സംശയങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും പരിഹാരം കാണുന്നതിനും ഫെയര്‍മൂലം സാധിച്ചു.

റോസ്‌മോണ്ട് കോളജിലെ ഡയറക്ടര്‍ ഓഫ് അഡ്മിഷന്‍സും, സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗവുമായ ബെറ്റ്‌സി മാക്‌ലെയിന്റെ ശ്രമഫലമായാണ് ഇത്രയും കോളജുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചത്.

കോളജ് ഫെയറിനും, എസ്.എ.റ്റി ക്ലാസുകള്‍ക്കും എക്യൂമെനിക്കല്‍ സെക്രട്ടറി കോശി വര്‍ഗീസ്, ജോ. സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ബിന്‍സി ജോണ്‍, ട്രഷറര്‍ ഡോ. കുര്യന്‍ മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.


റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം