ചിക്കാഗോ കെ സി എസ് ടെന്നിസ് ടൂര്‍ണമെന്റ് നടത്തി

By Karthick

Thursday 14 Sep 2017 13:28 PM

ചിക്കാഗോ: ക്‌നായ കാത്തലിക്ക് സൊസൈറ്റിയുടെ ഭാഗമായ സ്‌പോര്‍ട്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഡെസ്‌പ്ലെയിന്‍ഡിയിലുള്ള ഫ്രന്‍ഷ്പ്പ് പാര്‍ക്കില്‍ വച്ച് സെപ്റ്റംബര്‍ 10ാം തിയ്യതി ടെന്നിസ് ടൂര്‍ണമെന്റ് നടത്തപ്പെട്ടു. 12 ടീമുകള്‍ പങ്കെടുത്ത വളരെ വാശിയേറിയ മത്സരത്തില്‍, സിംഗള്‍സില്‍ ഒന്നാം സമ്മാനം മാത്യു മണപ്പള്ളിയും, രണ്ടാം സമ്മാനം ജിമ്മി മണപ്പള്ളിയും കരസ്ഥമാക്കി. ഡബിള്‍സില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് മാത്യു ആന്റ് ജിമ്മി മണപ്പള്ളി ടീമും. രണ്ടാം സമ്മാനം ജോര്‍ജ് നെല്ലമറ്റം ആന്റ് ജോജോ ആലപ്പാട്ട് ടീമും കരസ്ഥമാക്കി. മത്സരങ്ങള്‍ക്ക് കെ സി എസ് സ്‌പോര്‍ട്‌സ് ഫോറം കോര്‍ഡിനേറ്റര്‍സ് ആയ സിറയേക് കുവക്കാട്ടില്‍, സിബി കദളിമറ്റം, ജോജോ ആലപ്പാട്ട്, ഷിജു ചിറയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ സി എസ് ഭാരവാഹികളായ ബിനു പുത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാണിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ വിജയികളെ അനുമോദിക്കുകയും, ട്രേഫികള്‍ വിതരണം ചെയ്യുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍