ഡിട്രോയിറ്റ് ഫൊക്കാന കിക്ക്ഓഫ് സെപ്റ്റംബര്‍ 24-നു ഞായറാഴ്ച

By Karthick

Thursday 14 Sep 2017 13:34 PM


ന്യൂയോര്‍ക്ക്.: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്ഓഫ് അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്ഓഫിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

ചിക്കാഗോയിലെ കിക്ക്ഓഫ് വിജയത്തിനുശേഷം അടുത്ത കിക്ക്ഓഫ് ഡിട്രോയിറ്റില്‍ ലായിരിക്കുമെന്ന് ജോയിന്റ് സെക്രട്ടറി മാത്യു വര്‍ഗീസ് അറിയിച്ചു. സെപ്റ്റംബര്‍ 24 തിയതി ഞായറഴിച്ച വൈകിട്ട് 5 മണിമുതല്‍ വൈകീട്ട് 7 മണിവരെ വാറെനിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ( St.Thomas Orthodox church,2850 Parent ave ,Warren,Mi.48092) കിക്ക്ഓഫും നടകുന്നത്.

കുട്ടികളുടെ വിവിധ കല പരിപാടികള്‍ ആണ് ഫൊക്കാന റീജിയണല്‍ കിക്ക്ഓഫ് നോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്. ഡിട്രോയിറ്റില്‍ ഫൊക്കാന കിക്ക്ഓഫ്പുതുമയാര്‍ന്ന പരിപാടികളാലും,ജനസാനിധ്യം കൊണ്ട് , കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്ന്നു കൊടുക്കുക എന്നതാണ് ഫൊക്കാന ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല് പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഫൊക്കാന എന്നും ശ്രമിക്കുന്നതാണ്.മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്.

ഫൊക്കാന റീജണല്‍ വിമെന്‍സ് ഫോറത്തിന്‍റെ പ്രവര്‍ത്തനോല്‍ഘടനവും ഇതിനോട് അനുബന്ധിച്ചു നടത്തുന്നതാണ്ന്ന് വിമെന്‍സ് ഫോറം റീജണല്‍ പ്രസിഡന്റ് ഡേയ്‌സിന്‍ ചാക്കോ, ശാലന്‍ ജോര്‍ജ് (സെക്രട്ടറി )ആനി മാത്യു (ട്രഷര്‍ ) എന്നിവര്‍ അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പോസ്പ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ , അഡിഷണല്‍ ജോയിന്റ് സെക്രട്ടറി ഷിബു വെണ്മണി തുടങ്ങി നിരവധി ദേശീയ നേതാക്കളും സാമൂഹ്യസാംസ്ക്കരിക രംഗങ്ങളിലെ പ്രമുഖരും കിക്ക്ഓഫില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുതായി ഫൊക്കാന ഡിട്രോയിറ്റ് റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.
.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ . മാത്യു വര്‍ഗീസ് 7346346616, മാത്യു ഉമ്മന്‍ 2487094511. ജിമ്മിച്ചന്‍ 5866046474. അബ്ദുള്‍ പുന്നിയൂര്‍കുളം 5869941805.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍