ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്‍റര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 13 മുതല്‍

By Karthick

Friday 15 Sep 2017 02:33 AM

ടെക്‌സസ്: ഓസ്റ്റിന്‍ വര്‍ഷിപ്പ് സെന്‍ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ "റിവൈവല്‍ 2017 " ഒക്ടോബര്‍ 13 മുതല്‍ 15 വരെ നടത്തപ്പെടും. അനുഗ്രഹീത ആത്മീയ പ്രഭാഷകന്‍ ഡോ. ജോര്‍ജ് കോവൂര്‍ യോഗങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തും.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ റൗണ്ട് റോഡ് പാം വാലി ലൂതറന്‍ ചര്‍ച്ച് (2500 E Palm Valley Blvd, Round Rock, TX 78665) അങ്കണത്തില്‍ പൊതുയോഗം ഉണ്ടായിരിക്കും. സെന്‍റര്‍ ക്വയര്‍ വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും.

സീനിയര്‍ പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍, സഭാ സെക്രട്ടറി ബാബു ജോര്‍ജ്, ട്രഷറാര്‍ അലക്‌സ് ജോര്‍ജ്, ഇവാഞ്ചലിസം കോര്‍ഡിനേറ്റര്‍ റൊണാള്‍ഡ് കുര്യന്‍ തുടങ്ങിയവര്‍ ത്രിദിന കണ്‍വന്‍ഷന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.austinworshipcenter.org

റിപ്പോര്‍ട്ട്: നിബു വെള്ളവന്താനം