ജര്‍മന്‍ കലാകാരന്മാര്‍ ഉയരം കൂടിയ മണല്‍ കൊട്ടാരമൊരുക്കി ഗിന്നസ് ബുക്കില്‍

By Eswara

Friday 15 Sep 2017 14:35 PM

ബെര്‍ലിന്‍: ഏറ്റവും ഉയരമുള്ള മണല്‍കൊട്ടാരമൊരുക്കി ജര്‍മന്‍ കലാകാരന്മാര്‍ ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡ് ഭേദിച്ചു. ഇന്ത്യക്കാരനായ മണല്‍ ശില്‍പി സുദര്‍ശന്‍ പട്‌നായക് തീര്‍ത്ത മണല്‍ കൊട്ടാരമായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ഉയരം കൂടിയതായി ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരുപറ്റം കലാകാരന്മാരെ ഉപയോഗിച്ച് 16.68 മീറ്റര്‍ ഉയരമുള്ള കൊട്ടാരം ഒരുക്കിയാണ് ജര്‍മനി പുതിയ റെക്കോഡ് സ്ഥാപിച്ചത്.

ജര്‍മനിയിലെ ഡ}സ്ബൂര്‍ഗില്‍ ജര്‍മന്‍ ട്രാവല്‍ ഏജന്‍സിയായ ഷൗഇന്‍സിലാന്‍ഡ് റൗസണ്‍ ഗാംബിന്റെ നേത|ത്വത്തില്‍ ആണ് ഈ മണല്‍ കൊട്ടാരം ഉയര്‍ന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പിസയിലെ ചരിഞ്ഞ ഗോപുരം, ആതന്‍സിലെ അക്രോപോളിസ് എന്നിവയുടേതടക്കമുള്ള ചിത്രങ്ങള്‍ കൊണ്ട ് ഇത് മനോഹരമായി അലങ്കരിക്കുകയും ചെയ്തു. 3500 ടണ്‍ മണല്‍ ഉപേയാഗിച്ച് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.

മണല്‍ ശേഖരിക്കാന്‍ മാത്രം 168 ട്രക്കുകള്‍ ഒരാഴ്ചക്കാലം ഓടി. ഒരു വന്‍ ജനാവലിക്കുമുന്നില്‍ ഗിന്നസ് ഉദ്യോഗസ്ഥന്‍ ജാക്ക് ബ്രോക്ക് ബാങ്ക് ഗിന്നസ് ബുക്ക് റെക്കോഡ് സ്ഥിരീകരിച്ചു. ലേസര്‍ ടെക്േനാളജി ഉപയോഗിച്ചാണ് മണല്‍ശില്‍പം പരിശോധിച്ചത്. ഈ വര്‍ഷം 2017 ഫെബ്രുവരി പത്തിനാണ് ഒഡിഷയിലെ സുദര്‍ശന്‍ പുരി ബീച്ചില്‍ 14.84 മീറ്റര്‍ ഉയരമുള്ള മണല്‍ കൊട്ടാരം നിര്‍മിച്ച് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരുത്. ഈ റിക്കാര്‍ഡ് ആണ് ജര്‍മനിയിലെ ഡ}സ്ബൂര്‍ഗില്‍ ഭേദിക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍