ബാംഗ്ലൂര്‍ ഐക്യ കണ്‍വന്‍ഷന്‍ 28 മുതല്‍ ഒക്‌ടോബര്‍ 1 വരെ

By Karthick

Friday 15 Sep 2017 20:06 PM

ബംഗളൂരൂ: ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭകളിലെ വിശ്വാസികള്‍ ചേര്‍ന്ന് എബനേസര്‍ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 1 വരെ കൊത്തന്നൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഗ്രൗണ്ടില്‍ വച്ചു ബാംഗ്ലൂര്‍ ഐക്യ കണ്‍വന്‍ഷന്‍ നടത്തുന്നു.

പാസ്റ്റര്‍മാരായ ഡോ. കെ.സി. ജോണ്‍, സാം ജോര്‍ജ്, ബാബു ചെറിയാന്‍, കെ.ജെ. മാത്യു, ബെന്നിസണ്‍ മത്തായി എന്നിവര്‍ പ്രസംഗിക്കും. വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭകളിലെ പ്രധാന ശുശ്രൂഷകര്‍ അദ്ധ്യക്ഷരായിരിക്കും. ദിവസവും വൈകിട്ട് 5.30 മുതല്‍ ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും നടക്കും. 29-ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ പാസ്റ്റര്‍ ബാബു ചെറിയാന്‍ നേതൃത്വം നല്കുന്ന ബൈബിള്‍ ക്ലാസ്, ശനിയാഴ്ച രാവിലെ 10 മുതല്‍ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക സമ്മേളനത്തില്‍ പാസ്റ്റര്‍ ബെന്നിസണ്‍ മത്തായി പ്രസംഗിക്കും.

പാസ്റ്റര്‍മാരായ ജോണ്‍സണ്‍ വി. മാത്യു, ഷിബു ജോഷ്വാ എന്നിവരുടെ നേതൃത്വത്തില്‍ ബി.യു.സി കോറസ് ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ റവ.ഡോ. എന്‍.കെ. ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍ പാസ്റ്റര്‍ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പാസ്റ്റര്‍മാരായ ബിജു ജോണ്‍, ജോസഫ് ജോണ്‍, ജേക്കബ് ഫിലിപ്പ്, ബ്രദര്‍ ജോയ് പാപ്പച്ചന്‍, ബ്രദര്‍ ബെന്‍സണ്‍ ചാക്കോ എന്നിവര്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂരിലെ വിവിധ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ചാക്കോ തോമസ്