കുര്യന്‍ പ്രക്കാനം, ഫൊക്കാന കണ്‍വന്‍ഷന്‍ മീഡിയ കോര്‍ഡിനേറ്റര്‍

By Karthick

Friday 15 Sep 2017 14:40 PM

ന്യൂജേഴ്സി: 2018 ജൂലയ് 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ മീഡിയ കമ്മിറ്റിയുടെ കോര്‍ഡിനേറ്ററായി കുര്യന്‍ പ്രക്കാനത്തെ തിരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്ടീ അംഗവും പ്രവാസി മലയാളീ മുന്നണി ചെയര്‍മാനുമായ കുര്യന്‍ പ്രക്കാനം നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പ്രവാസി നേതാവാണ്. മലയാള മയൂരം ടി വി യുടെ അമരക്കാരനായ അദ്ദ്‌ദേഹം പ്രവാസി മലയാളികളുടെ പ്രതിനിധിയായി ചരിത്രത്തില്‍ ആദ്യമായി ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ മത്സരത്തിനായി നോമിനേഷന്‍ നല്‍കിയിരുന്നു. കാനഡയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ പ്രസിഡണ്ട് ആയി പ്രവര്‍ത്തിക്കുന്ന കുര്യന്‍ പ്രക്കാനം നോര്‍ത്ത് അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നോര്‍ത്തമേരിക്കയിലാകമാനം, പ്രത്യേകിച്ച് കാനഡയിലെ മലയാളി സമൂഹത്തിനു പുതുമാതൃക കാട്ടി.

ചരിത്ര വിജയമായിരുന്ന ഇക്കഴിഞ്ഞ ഫൊക്കാന ടോരോന്‌ടോ കണ്‍വന്‍ഷനില്‍ പ്രസിഡണ്ട് ജോണ്‍ പി ജോണിനോടൊപ്പം റീജിണല്‍ വൈസ് പ്രസിഡണ്ട് ആയി കുര്യന്‍ പ്രക്കാനം പ്രവര്‍ത്തിച്ചിരുന്നു. കുരിയന്‍ പ്രക്കാനത്തിന്റെ സംഘടനാ പ്രവര്‍ത്തന പാരമ്പര്യവും മാധ്യമ പരിചയവും ഫൊക്കാന കണ്‍വെന്‍ഷന് മുതല്‍ക്കൂട്ടായിരിക്കുമെന്ന് മീഡിയ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍ പറഞ്ഞു.