യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഓണാഘോഷം 23-ന് ശനിയാഴ്ച

By Karthick

Saturday 16 Sep 2017 02:36 AM


ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ പതിനേഴാമത് ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 23-നു ശനിയാഴ്ച യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായ പരിപാടികളോടെ നടത്തുന്നു. 54 കൂട്ടം കറികളോടെ, ഇലയിട്ടുള്ള ഓണസദ്യയാണ് പ്രധാന ആകര്‍ഷണം. ഉച്ചയ്ക്ക് 12 മണിക്ക് ഓണസദ്യ ആരംഭിക്കും. മെഗാ തിരുവാതിര, ചെണ്ടമേളം, പുലികളി, മാവേലിയെ എഴുന്നള്ളിക്കല്‍ തുടങ്ങി കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങളും, സംസ്കാര പൈതൃകങ്ങളും വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

രണ്ടു മണി മുതല്‍ സിനിമാതാരങ്ങളായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി, ഗായകന്‍ വിവേകാനന്ദന്‍, കോമഡി താരങ്ങളായ കലാഭവന്‍ പ്രജോദ്, സുബി എന്നിവരും സംഘവും അവതരിപ്പിക്കുന്ന സംഗീത - നൃത്ത -കോമഡി ഷോയും ഉണ്ടായിരിക്കും. അസംബ്ലി വുമണ്‍ ഷെല്ലി മേയര്‍ ഓണാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരിക്കും. ഡോ. നിഷാ പിള്ള ഓണസന്ദേശം നല്‍കും.

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഇക്കൊല്ലത്തെ ഓണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റും, ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയുമായ ഷിനു ജോസഫ് പറഞ്ഞു. എല്ലാ മലയാളികളേയും ഓണാഘോഷത്തില്‍ സംബന്ധിക്കാന്‍ സ്‌നേഹപൂര്‍വ്വം ഷിനു ജോസഫും മറ്റു ഭാരവാഹികളും സോണ്ടേഴ്‌സ് ഹൈസ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിനു ജോസഫ് (914 330 3341), സഞ്ചു കുറുപ്പ് (203 385 2877), സഞ്ചു കളത്തിപ്പറമ്പില്‍ (914 356 2134), ലിബിമോന്‍ ഏബ്രഹാം (914 582 3092), ബാബുരാജ് പിള്ള (914 886 5459), സുരേഷ് നായര്‍ (914 224 6142), പ്രദീപ് നായര്‍ (203 260 1356).

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി