ഡിട്രോയിറ്റില്‍ ക്‌നാനായ നൈറ്റ് ഉജ്ജല വിജയം

ഡിട്രോയിറ്റ് : ക്‌നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ 2017 ക്‌നാനായ നൈറ്റ് വറനിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ഹാളില്‍ വച്ച് സെപ്റ്റംബര്‍ ഒമ്പതിന് വെകുന്നേരം ആറു മണിക്ക് നടത്തപ്പെട്ടു .നൂറുകണക്കിന് ക്‌നാനായ മക്കളുടെ സാനിധ്യത്തില്‍ നടത്തിയ പൊതുസമ്മേളനം ക്‌നാനായ കാരുടെ മുഖ്യ പ്രാര്‍ത്ഥന ഗാനമായ മാര്‍തോമാര്‍ ആലപിച്ചു ക്‌നാനായ നെറ്റിന് തുടക്കം കുറിച്ചു.

കെ സി എസ് വൈസ് പ്രസിഡണ്ട് സജി മരങ്ങാട്ടില്‍ ഏവര്‍കും സാഗതം ആശംസിച്ചു സംസാരിച്ചായോഗത്തില്‍ കെ. സി. എസ് സ്പ്രിരിറ്റല്‍ ഡയറക്ടര്‍ ഫാ ഫിലിപ്പ് രാമചാത്തനാട്ട് ക്‌നാനായകരന്റെ ബഹുമാനപെട്ട പിതാമഹന്‍ ക്‌നായിത്തൊമ്മന്‍ന്റെ നേതിര്‍ത്തില്‍ വന്ന ക്‌നാനായ മക്കള്‍ വ്യതിരക്തത ഉള്ളവരാണെന്നും മൂന്നാം നൂറ്റാണ്ടില്‍ കൊടുങ്ങലൂരില്‍ വന്നിറങ്ങിയ നമ്മള്‍ സഭയോട് ചേര്‍ന്നുനിന്നു വളര്‍ന്നതുപോലെ കാതോലിക്ക സഭയോട് ചേര്‍ന്നുനിന്നു ഡെട്രോയിലിലും ക്‌നാനയ മക്കള്‍ കുടുബമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് മക്കളെ വിശ്വസത്തിലും ക്‌നാനായ തനിമയിലും വളര്‍ത്തണം എന്ന് പ്രസ്താവിച്ചു.

തുടര്‍ന്ന് ക്‌നാനായ നൈറ്റ് ചീഫ് ഗസ്റ്റ് ആയി യോഗം അലങ്കരിച്ച കെ.സി.എസ്.എന്‍.എ വൈസ് പ്രസിഡന്റ് പ്രൊഫസര്‍ മേയമ്മ വെട്ടിക്കാട്ട് കോട്ടയം ക്‌നാനായ അതിരൂപതയുടെ അധികാരപരിധി നോര്‍ത്ത് അമേരിക്കയില്‍ എത്തിക്കാനുള്ള കെ.സി.എസ്.എന്‍.എ യുടെ പരിശ്രമത്തില്‍ അല്മയരും വൈദീകരും ഒറ്റകെട്ടായി മുന്നോട്ടു വന്നു 1986 റീക്രിപ്ട് മാറ്റി എന്‌ടോഗമസ് ആയി ഇപ്പോളുള്ള പള്ളികളെയും മിഷനേയും മാറ്റി ക്‌നാനായ അതിരൂപതയുടെ കുടകിഴില്‍ കൊണ്ടുവരുക എന്ന യജ്ഞത്തില്‍ പങ്കാളികളാകാന്‍ ഏവരെയും ഓര്‍മിപ്പിച്ചുകൊണ്ട് ഡിട്രോയിറ്റ് കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ 2017 ക്‌നാനായ നൈറ്റ് ഉല്‍ഘടനം ചെയിതു.

ഈ വര്ഷം(2017 ) ഹൈസ്കൂളും കോളേജും ഗ്രജുവേറ്റ് ചെയ്ത കുട്ടികളെ പ്രത്യേകം പ്ലാക്കുകള്‍ നല്‍കി യോഗം അനുമോദിച്ചു.ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കെ.സി.എസ്.എന്‍.എ റീജിയണല്‍ വൈസ് പ്രസിഡന്റ് അലക്‌സ് കോട്ടൂരും നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ ജോബി മംഗലത്തെട്ടും ഡെട്രോയിറ്റില്‍ മുന്‍ നിരയില്‍ നിന്ന് നടത്തുന്ന കെ.സി.എസ്.എന്‍.എ റാഫിളിന്റെ ഡെട്രോയിറ്റിലെ കിക്ക് ഓഫ് കെ.സി.എസ്.എന്‍.എ വൈസ് പ്രസിഡന്റ് പ്രൊഫസര്‍ മേയമ്മ വെട്ടിക്കാട്ട് നടത്തി.

തുടന്ന് ക്‌നാനായിതൊമ്മനും മഹാബലിയും അകംബടി ചെയിത ഘോഷയായാത്രയില്‍ മാക്‌സിന് എടത്തില്പറമ്പിലിന്റെ നേതിര്ത്ഥത്തില്‍ നടത്തിയ ചെണ്ടമേളം ഏവരുടെയും കാതുകള്‍ക്ക് ഇമ്പമാര്‍ന്നു.തുടര്‍ന്ന് കലാപരിപാടികള്‍ മിഥുന്‍ താന്നിക്കുഴിപ്പില്‍,ജീന കിഴകെകാട്ടില്‍,ടീന പൊക്കന്‍താനം,രാജി കലയില്‍,അമ്മു മൂലക്കാട്ട്,നാന്‍സി കിഴകെകാട്ടില്‍, അന്നു കണ്ണച്ചാംപറമ്പില്‍, മീനു മൂലക്കാട്ട് എന്നിവര്‍ അവതരിപ്പിച്ച അതിമനോഹരമായ തിരുവാതിരയോടുകൂടി തുടക്കം കുറിച്ചു.
തുടര്‍ന്ന് ഷാരോണ്‍ എടത്തിപ്പറമ്പില്‍ അവതരിപ്പിച്ച വിയോള സംഗിതം,മെറീന ചെമ്പോലയുടെ ബോളിവുഡ് ഡാന്‍സ്,ജോണ്‍ പോള്‍ കണ്ണച്ചാംപറമ്പില്‍,സാറ കണ്ണച്ചാം പറമ്പില്‍,ഇസബെല്‍ കിഴകെകാട്ടില്‍,ലില്ലിന്‍ ബിജോസ്,മിഷാല്‍ കണ്ണച്ചാംപറമ്പില്‍,ക്രിസ്റ്റഫര്‍ തനികുഴിപ്പില്‍,എടൈന്‍ തനികുഴിപ്പില്‍,ഗവിന്‍ കാലായില്‍,റീആന്‍ കാലായില്‍,അജയ് പൊക്കാന്‍താനം,ഇസബെല്‍ സോണി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് മിഥുന്‍ താന്നിക്കുഴിപ്പില്‍ സംവിധാനം ചെയ്ത നയനമനോഹരമായ "ഡിട്രോയിറ്റ് ക്‌നാനായ കുട്ടിസിന്റെ" ഗ്രൂപ്പ് ഡാന്‍സും,റിയോണ കിഴകെകാട്ടില്‍,സോഫിയ മങ്ങാട്ടുപുളിക്കിള്‍ ,നെസ്സിയ മുകളില്‍ ,ടാനിസ്സ മുകളേല്‍ ,സെറീന കണ്ണച്ചാംപറമ്പില്‍,ക്രിസ്റ്റ ബിജോസ്,ഹ്നഹ് നിരഞ്ജലകടുത്തുരുത്തിയില്‍,ജോഷ്വയ്ന്‍ കായലില്‍ എന്നിവര്‍ പങ്കെടുത്ത് ആഷ്‌ലി ചെറുവള്ളില്‍ സംവിധാനം ചെയ്ത "ദി സിന്‍ ചെയര്‍' എന്ന ഡ്രാമയും,സ്‌റ്റെല്ല സ്റ്റീഫന്‍ ആലപിച്ച യുക്മഗാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

കൂടാതെ സഞ്ജയ് പൊക്കാന്‍താനം,റയാന്‍ ചക്കുംകല്‍,സാന്റോണ്‍ മരങ്ങാട്ടില്‍,അന്‍സില്‍ മുകളേല്‍,ക്രിസ്റ്റിന്‍ മങ്ങാട്ടുപുളിക്കിള്‍,കോര അചിറത്തലാക്കല്‍,കെവിന്‍ കണ്ണച്ചാംപറമ്പില്‍,ടെലിവിന്‍ തോമസ് എന്നിവര്‍ പങ്കടുത്ത സ്‌നേഹ മരങ്ങാട്ടില്‍ സംവിധനം ചെയിത ടീം ഗ്ലൗ ഡാന്‍സും,ഹെന്ന മാത്യുവിന്റെ മനോഹരമായ ഇംഗ്ലീഷ് ഗാനവും,നെസ്സിയ മുകളെലിന്റെ വയലിന്‍ മ്യൂസിക്കും,ക്രിസ്റ്റല്‍ ഇലക്കാട്ടില്‍,നിഖില എബ്രഹാം ,ആശ എബ്രഹാം എന്നിവര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും,അന്യ മറിയ പോക്കന്തനം,അവ ആന്‍ പൊയ്കാന്താനനം എന്നിവര്‍ അവതരിപ്പിച്ച ബാഹുബലി ഡാന്‍സും,ആഷെലി ചെറുവള്ളിയില്‍,ഷാരോണ്‍ എടത്തിപ്പറമ്പില്‍,മെറീന ചെമ്പോല എന്നിവര്‍ അവതരിപ്പിച്ച ഗ്രൂപ്ഡാന്‍സും,ഹാന നിരഞ്ജലകടുത്തുരുത്തിയില്‍ റിയോണ കിഴകെകാട്ടില്‍ ,സെറീന കണ്ണച്ചാംപറമ്പില്‍ ,ടെന്നിസ മുകളേല്‍ ,നെസ്സിലെ മുകളില്‍ ,അന്‍സില്‍ മുകളില്‍ ,സഞ്ജയ് പൊക്കംത്താതാനം,റയാന്‍ ചക്കുംകല്‍ ,ജോഷ്വയ്ന്‍ കാലായില്‍ എന്നിവര്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഫ്യൂഷന്‍ ഡാന്‍സും,കെ സി വൈ എല്‍ മെമ്പേഴ്‌സിന്റെ ഫാഷന്‍ ഷോയും,"ക്‌നാനായ പോക്കിരിസിന്റെ "ഗ്രൂപ്പ് അടിപൊളി ഡാന്‍സും,ഷാജന്‍ മുകളേല്‍ സംവിധനം ചെയിതു സാജന്‍ മുകള്‍ലും,ജിന്‍സ് താനത്തും അവതരിപ്പിച്ച "മധുരനൊബ്ബരം" എന്ന സ്കിറ്റും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

സ്റ്റാനിയ മരങ്ങാട്ടില്‍ ,സാറ നിരഞ്ജലകടുത്തുരുത്തിയില്‍,നെയ്‌ലാ തോമസ് ,മാറിയ ചെംബോല എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി ക്‌നാനായ നെറ്റിനെ തുടക്കം മുതല്‍ അവസാനംവരെ നയിച്ചു. ക്‌നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ സെക്രട്ടറി ജോസഫ് തെക്കേല്‍ ക്‌നാനായ നെറ്റില്‍ പങ്കെടുത്തു വന്‍വിജയമാക്കിയതിന് ഡെട്രോയില്‍ ഉള്ള എല്ലാ ക്‌നാനായ മക്കളോടും പ്രതേക നന്ദി പ്രകാശിപ്പിച്ചു.ഏകദേശം പതിനൊന്നു മണിയോടെ സ്‌നേഹ വിരുന്നോടെ ക്‌നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ ക്‌നാനായ നൈറ്റ് വളരെ മംഗളകരമായി പരിയവസാനിച്ചു.

കുട്ടികളുടെ കലാപരിപാടികള്‍ക്ക് കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍സ് ആയ ജോംസ് കിഴകെകാട്ടില്‍ ,മിഥുന്‍ താന്നിക്കുഴിപ്പില്‍,ജേക്കബ് കണിയാലിയില്‍ എന്നിവര്‍ നേതിര്ത്ഥം നല്‍കി,എല്ലാപരിപാടിലാകും ക്‌നാനായ കാത്തോലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ എസ്‌സിക്യൂട്ടീവ് കമ്മറ്റി മെംബേര്‍സ് ആയ സജി മരങ്ങാട്ടില്‍,ജോസഫ് തെക്കേല്‍,തോമസ് ഇലക്കാട്ടില്‍,ജോബി മംഗലത്തെട്ട്,ജോസ് പുളിക്കതോട്ടില്‍,ബിജു തേക്കിലക്കാട്ടില്‍,ജോംസ് കിഴകെകാട്ടില്‍,ജൂബി ചക്കുങ്കല്‍,അലക്‌സ് കോട്ടൂര്‍,ഷാജന്‍ മുകളേല്‍,ടോംസ് കിഴകെകാട്ടില്‍ എന്നിവര്‍ നേതിര്ത്ഥം നല്‍കി. ക്‌നാനായ നെറ്റിന് കോര്‍ഡിനേറ്റു ചെയ്തത് വൈസ് പ്രസിഡന്റ് സജി മരങ്ങാട്ടിലും കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ ജോംസ് മാത്യു കിഴകെകാട്ടിലും കൂടെയായിരുന്നു.
ടോംസ് കിഴകെകാട്ടില്‍ അറിയിച്ചതാണിത്.

വീഡിയോ കാണുക: https://youtu.be/wITJoYPRv2g

https://youtu.be/SmO4hHHR6g4

https://youtu.be/K6NPqg7oBsY

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം