124 മണിക്കൂര്‍ പിന്നിട്ട് ലോകപര്യടനം പൂര്‍ത്തിയാക്കി ജര്‍മന്‍ സ്വദേശി

By Karthick

Sunday 17 Sep 2017 13:59 PM

ബെര്‍ലിന്‍: 124 മണിക്കൂറിനുള്ളില്‍ ലോക പര്യടനം പൂര്‍ത്തിയാക്കി ജര്‍മന്‍ സ്വദേശി ബെര്‍ലിനില്‍ തിരിച്ചെത്തി. ജര്‍മനിയിലെ ബില്‍ഡ് ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടര്‍ മിഷായേല്‍ ക്വാന്‍റ് ആണ് ഈ അപൂര്‍വ ലോകസഞ്ചാരി. നാലു വന്‍കരകളും എട്ടു നഗരങ്ങളുമാണ് ഇത്രയും സമയത്തിനുള്ളില്‍ അദ്ദേഹം പിന്നിട്ടത്. 40200 വായു ദൂരമാണ് അദ്ദേഹം പറന്നത്.

ബെര്‍ലിനില്‍നിന്നും കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.15ന് ആരംഭിച്ച യാത്ര തിങ്കളാഴ്ച രാവിലെ 11.32ന് അവിടെ തന്നെ പൂര്‍ത്തിയാക്കി. ആകാശ മാര്‍ഗവും റോഡ് മാര്‍ഗവും മാത്രമായിരുന്നു യാത്ര. ഏറ്റവും ചെലവ് കുറഞ്ഞ വിമാന ടിക്കറ്റുകള്‍ എടുത്തു. ഹോട്ടല്‍ താമസങ്ങള്‍ ഒഴിവാക്കി. ഒരു ദിവസത്തെ ക്ഷണത്തിനുവേണ്ടിവന്നത് 17 യൂറോയാണ്. യാത്രയുടെ മൊത്തം ചെലവ് 1827 യൂറോയും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍