ഹീലിംഗ് ക്രൂസേഡ്- ബ്രദര്‍ സജിത്ത് ജോസഫ് ദൈവവചനം ശുശ്രൂഷിക്കുന്നു

By Karthick

Sunday 17 Sep 2017 14:03 PM

ന്യൂയോര്‍ക്ക്: ഗ്രേസ് കമ്യൂണിറ്റി ഗ്ലോബലിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഹീലിംഗ് ക്രൂസേഡില്‍ പ്രശസ്ത രോഗശാന്തി വരപ്രാപ്തനായ ബ്രദര്‍ സജിത്ത് ജോസഫ് ദൈവവചനം ശുശ്രൂഷിക്കുന്നു, രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

2017 സെപ്റ്റംബര്‍ 20,21,22 തീയതികളിലാണ് ക്രൂസേഡ് ഒരുക്കിയിരിക്കുന്നത്. 20,21 തീയതികളില്‍ വൈകുന്നേരം 6.30-നു ന്യൂയോര്‍ക്കിലെ ബാന്‍സൂക്ക് കൊറിയന്‍ മെതഡിസ്റ്റ് ചര്‍ച്ചിലും ( 11 Powells Lane, Old Westbury NY - 11568 ), 22-ന് വൈകിട്ട് 5.30-ന് ഷെല്‍ട്ടര്‍ റോക്ക് ചര്‍ച്ചിലും ( 178 Cold Spring Road, Syosset NY - 11791) ആണ് ക്രൂഡ് നടക്കുന്നത്. പ്രവേശനം സൗജന്യം. ജാതി മതഭേദമെന്യേ ഏവര്‍ക്കും സ്വാഗതം. Contact – Email: [email protected], Phone: 516- 730 5069, 516-468 1204