ഐക്യം പൂക്കളമിട്ട ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം-17

ഫിലഡല്‍ഫിയ: 2017ലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഐക്യത്തിന്റെ മാതൃക തീര്‍ത്തു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്് ആഘോഷങ്ങളുടെ ദിശാസൗന്ദര്യം "പൊന്നോളി വിതറും പൊന്നോണം' എന്ന തീമില്‍ ക്രമീകരിച്ചു. ഡെലവേര്‍നദീതട ആവാസ സമൂഹത്തിലെ 15 മലയാള സാംസ്കാരിക സംഘടനകളുടെ അക്ഷരാര്‍ത്ഥത്തിലുള്ള ഐക്യവേദിയാണ് "ട്രൈസ്റ്റേറ്റ് കേരളാ ഫോറം'എന്ന് മാലോകര്‍ സമക്ഷം ഉദ്‌ഘോഷിക്കുന്നതായി നിറഞ്ഞ ജന പങ്കാളിത്തം സജീവമായിരുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം- 17. പതിനഞ്ചാം വര്‍ഷ ഓണാഘോഷമായിരുന്നു ഇത്തവണത്തേത്. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ വിനീത നായര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

ട്രൈസ്റ്റേറ്റ് മലയാള സാസ്കാരികാദ്ധ്യാത്മിക രംഗങ്ങളില്‍ ഗുരുമുദ്രപതിപ്പിച്ച  എം കെ കുര്യാക്കോസ് അച്ചന് (നാട്ടുക്കൂട്ടം രക്ഷാധികാരി) സപ്തതി നിറവിന്റെ പൊന്നാട ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ് അണിയിച്ചു. ഷെറീഫ് അലിയാര്‍ ( സ്‌പോട്‌സ് പരിശീലന സേവനം), സോയാനായര്‍ (സാഹിത്യ പ്രവര്‍ത്തനം) എന്നിവര്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 അവാര്‍ഡ് ഏറ്റു വാങ്ങി.
റോണി വര്‍ഗീസ്് (ചെയര്‍മാന്‍), സുമോദ് നെല്ലിക്കാലാ (ജനറല്‍ സെക്രട്ടറി), ടി. ജെ തോംസണ്‍ (ട്രഷറാര്‍), ജോഷി കുര്യാക്കോസ്സ് (സെക്രട്ടറി), ലെനോ സ്കറിയാ (ജോയിന്റ് ട്രഷറാര്‍), രാജന്‍ സാമുവേല്‍ (ഓണാഘോഷസമിതി ചെയര്‍മാന്‍), അനൂപ് ഏ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), വിന്‍സന്റ് ഇമ്മാനുവേല്‍ (56 കാര്‍ഡ് ഗെയിംസ് കോര്‍ഡിനേറ്റര്‍), മോഡി ജേക്കബ് (അടുക്കളത്തോട്ടം മൂല്യനിര്‍ണ്ണയ സമിതി കോര്‍ഡിനേറ്റര്‍), ദിലീപ് ജോര്‍ജ് (സ്‌പോട്ഡ്‌സ് കോര്‍ഡിനേറ്റര്‍), "ട്രൈസ്റ്റേറ്റ് കേരളാ ഫോറം' മുന്‍ ചെയര്‍മാന്മരായ ജോര്‍ജ് ഓലിക്കല്‍, ജോബി ജോര്‍ജ്, പി ഡി ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, സുധാ കര്‍ത്താ, അലക്‌സ് തോമസ്, കുര്യന്‍ രാജന്‍, രാജന്‍ സാമുവേല്‍, സുരേഷ് നായര്‍, ഫീലിപ്പോസ് ചെറിയാന്‍, ചാക്കോ ഏബ്രാഹം (എക്‌സിക}ട്ടിവ് വൈസ് ചെയര്‍മാന്‍), റോയ് സാമുവേല്‍( ഓണസദ്യ),  ജോണ്‍ പി വര്‍ക്കി (ഓണസദ്യ), സറിന്‍ കുരുവിള (സോഷ്യല്‍ മീഡിയ), ശോശാമ്മ ചെറിയാന്‍( ഘോഷയാത്ര), മാത}സണ്‍ സക്കറിയ(പബ്ലിസിറ്റി), സെബാസ്റ്റ്യന്‍ മാത്യു ഫണ്ട് റൈസിങ്ങ്),ദിലീപ് ജോര്‍ജ് (സ്‌പോട്‌സ്),  ജെക്കുമോന്‍ തോമസ് (റിസ്പ്ഷന്‍), എന്നിവരും; പമ്പ (റവ. ഫാ. ഫിലിപ് മോഡയില്‍), പിയാനോ (സാറാ ഐപ്പ്), ഓര്‍മ്മ (ജോബി കൊച്ചുമുട്ടം),  കോട്ടയം അസ്സോസിയേഷന്‍ (ബെന്നി കൊട്ടാരത്തില്‍), ഫ്രണ്ട ്‌സ് ഓഫ് തിരുവല്ല (ജോര്‍ജ് ജോസഫ്), ഫ്രണ്ട്‌സ് ഓഫ് റാന്നി (സുനില്‍ ലാമണ്ണില്‍), എന്‍ എസ്സ് എസ് ഓഫ് പി ഏ (സുരേഷ് നായര്‍), എസ് എന്‍ ഡി പി (പി കെ സോമരാജന്‍), മേള (ഏബ്രാഹം ജോസഫ്), ലാന (നീനാ പനക്കല്‍), നാട്ടുക്കൂട്ടം (റവ. ഫാ. എം.കെ. കുര്യാക്കോസ്), സിമിയോ (സാജു മാത}), ഫിലി സ്റ്റാഴ്‌സ് (ഷെറീഫ് അലിയാര്‍), ഫില്മ (റെജി ജേക്കബ്), ഇപ്‌കോ (മാത} വര്‍ഗീസ്), എന്നീ സംഘടനകളും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷങ്ങളില്‍ സംഘാടകരായി. ബ്രിജിറ്റ് പാറപ്പുറത്ത് (പിയാനോ, പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍),(ഫസ്റ്റ് എയിഡ് കൗണ്ട ര്‍ കോര്‍ഡിറ്ററായിരുന്നു.

സെപ്റ്റംബര്‍ 3 ഞായറാഴ്ച്ച  വൈകുന്നേരം 4 മണിമുതല്‍ 9 മണിവരെ ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബര്‍ ഓഡിറ്റോറിയ വേദികളിലായിരുന്നൂ ഓണാഘോഷങ്ങളിലൂടെ നഷ്ട കേരള പ്രതാപത്തിന്റെ ആത്മ സൗന്ദര്യം പ്രതീകവത്ക്കരിച്ചത്. എന്‍ എസ് എസ് ക്രമീകരിച്ച ഓണപ്പൂക്കളം, വിവിധ സംഘടനാ മഹിളകള്‍ സജ്ജീകരിച്ച താലപ്പൊലി, സീറോ മലബാര്‍ ചെണ്ട മേള ബാന്‍ഡ് ലീഡര്‍ ടോജോയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ചെണ്ട മേളം, മാവേലിയുടെ പ്രൗഢി അടിമുടി പകര്‍ത്തി റോഷിന്‍ പ്ലാമൂട്ടില്‍ (ഓര്‍മാ സെക്രട്ടറി) ആവാഹിച്ചവതരിപ്പിച്ച നയനമനോഹര മാവേലിച്ചക്രവര്‍ത്തി, ഘോഷയാത്ര, പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) അരങ്ങേറ്റിയ തിരുവാതിര നടനം, സാംസ്കാരിക പ്രവര്‍ത്തകര്‍ അണി നിരന്ന പൊതുസമ്മേളനം, അവാര്‍ഡ് ദാനം, അജി പണിക്കരുടെ നൂപുരാ ഡാന്‍സ് സ്കൂളും, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ അഗ്നി ഡാന്‍സ് ടീമും,  വിവിധ ഡാന്‍സ് സ്കൂളിലെയും ഡാന്‍സ് അക്കാഡമിയിലെയും കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, 23 കൂട്ടുകള്‍ നിറച്ച സമ്പൂര്‍ണ്ണ ഓണസദ്യ, പ്രശസ്ത അരിക്കന്‍ മലയാളി ഗായിക അനിതാ കൃഷ്ണയും കൈരളീ ടി വി സ്റ്റാര്‍ സിങ്ങര്‍ വിന്നര്‍ വിഷ്ണു വിശ്വവും  അവതരിപ്പിച്ച ഗാനമേള, 56 കാര്‍ഡ് ഗെയിംസ്, വനിതാ പുരുഷ ടീമുകളുടെ വടം വലി മത്സരം, പച്ചക്കറിക്കൃഷിമത്സരം എന്നീ കാര്യപരിപാടികള്‍ 2017ലെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വടംവലി മത്സരം പുരുഷ വിഭാഗത്തില്‍ ‘ഫ്രണ്ട ്‌സ് ഓഫ് ഫിലിയും’ വനിതാവിഭാഗത്തില്‍ ‘സീറോ ഗേള്‍സും’ ജേതാക്കളായി.

റിപ്പോര്‍ട്ട്: പി ഡി ജോര്‍ജ് നടവയല്‍