മോട്ടോര്‍ ബൈക്ക് മോഷണം വര്‍ധിക്കുന്നതിനെതിരെ മുന്നറിയിപ്പ്

By Karthick

Monday 18 Sep 2017 14:33 PM

നോര്‍ത്ത് സൈഡ് (ഷിക്കാഗോ): നോര്‍ത്ത് സൈഡിലുള്ള വീടുകളില്‍ നിന്നും മോട്ടോര്‍ ബൈക്കുകളുടെ മോഷണം വര്‍ധിച്ചുവരുന്നതായും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഷിക്കാഗോ പൊലീസ് മുന്നറിയിപ്പ് നല്‍കി.

വൈകിട്ട് മുതല്‍ അര്‍ധരാത്രി വരെയുള്ള സമയങ്ങളിലാണ് കൂടുതല്‍ മോഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 13 വരെ ഒറ്റമാസത്തിനുള്ളില്‍ ഏഴോളം മോട്ടോര്‍ ബൈക്കുകള്‍ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വീടുകളില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകളാണിതെല്ലാ മെന്നും പൊലീസ് പറയുന്നു.

വെസ്റ്റ് മെല്‍റോഡ്, നോര്‍ത്ത് റാവന്‍സ് വുഡ്, നോര്‍ത്ത് പൈന്‍ഗ്രോവ്, നോര്‍ത്ത് മംഗോളിയ, നോര്‍ത്ത് കാനന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ മോഷണങ്ങള്‍ നടന്നിട്ടുള്ളത്.ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മോഷണങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 911 അല്ലെങ്കില്‍ ബ്യൂറോ ഓഫ് ഡിറ്റക്റ്റീവ് 312 744 8263 എന്ന നമ്പറിലോ വിളിച്ചറിയിക്കണ മെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍