തരംഗമായി വിവോ വി7 പ്ലസ്

By Karthick

Tuesday 19 Sep 2017 08:50 AM

കൊച്ചി: മൈബൈല്‍ വിപണിയില്‍ തരംഗം ആയി വിവോ വി7 പ്ലസ്. കഴിഞ്ഞ ദിവസം വിവോ പുറത്തിറക്കിയ വി7 പ്ലസ് എന്ന മോഡലാണ് വിപണിയില്‍ തരംഗമായി മുന്നേറുന്നത്. 24 എം പി ഫ്രണ്ട് ക്ലിയര്‍ സെല്‍ഫി ക്യാമറയുമായി ആണ് വിവോ ഇത്തവണ എത്തിയത്. മുന്‍പ് വിവോയുടെ തന്നെ വി ഫൈവ് എന്ന മോഡലില്‍ 20 എം പി സെല്‍ഫി ക്യാമറ അവതരിപ്പിച്ചിരുന്നു. ഇക്കുറി 24 എം പി ക്യാമറയ്ക്ക് പുറമെ 16 എംപി ബാക് ക്യാമറ, ഫൂള്‍വ്യൂ എച്ച് ഡി 5.99 ഇഞ്ച് !ഡിസ്‌പ്ലേ, 4 ജിബി റാം 64 ജിബി ഇന്‍റ്റേണല്‍ മെമ്മറ്റി തുടങ്ങിയ സവിശേഷതകളുമായാണ് പുറത്തിറങ്ങിയത്.

കഴിഞ്ഞ 15ന് വില്‍പ്പന തുടങ്ങി ആദ്യദിനം തന്നെ റെക്കോര്‍ഡ് വില്‍പ്പന കരസ്ഥമാക്കിയ ഈ മോഡല്‍ ഒറ്റ ദിവസംകൊണ്ടു കേരളത്തില്‍ വിറ്റത് 3800 മൊബൈല്‍ ഫോണുകളാണ്. ഇത് ഒരു കമ്പനിക്ക് അവരുടെ ഒരു മോഡലിനു കേരള വിപണിയില്‍ കരസ്ഥമാക്കുന്ന ഏറ്റവും ഉയര്‍ന്ന വില്‍പനയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ പതിനൊന്നാം തിയതി മെഗസ്റ്റാര്‍ മമ്മൂട്ടിയാണ് വിവോ വി7 പ്ലസ് എന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്നു മുതല്‍ തന്നെ കേരളമൊട്ടാകെ മുന്‍കൂര്‍ ബുക്കിങ് തുടങ്ങിയ വി7 പ്ലസ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ച ആയിരുന്നു.

വിവോ വി7 പ്ലസിന്റെ ഇന്ത്യയിലെ വില 21,990 രൂപയാണ്. സെപ്റ്റംബര്‍ ഏഴു മുതല്‍ ഫോണിന്റെ പ്രീബുക്കിങ് തുടങ്ങി. സെപ്റ്റംബര്‍ 15 മുതലാണ് ഫോണിന്റെ ഇന്ത്യയിലെ ആദ്യവില്‍പന ആരംഭിച്ചത്. ഗോള്‍ഡ്, മാറ്റ് ബ്ലാക്ക്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.