ശ്രീയേട്ടനോടൊപ്പം ശ്രേയക്കുട്ടിയും നിങ്ങളോടൊപ്പം ഫിലഡെല്‍ഫിയായില്‍

By Karthick

Tuesday 19 Sep 2017 14:22 PM

ഫിലാഡെല്‍ഫിയ: ആസ്വാദക ഹൃദയങ്ങളെ ആനന്ദത്തില്‍ ആറാടിച്ച് അമേരിക്കയിലുടനീളം പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സമ്പൂര്‍ണ്ണ സ്റ്റേജ് ഷോ 'നിങ്ങളോടൊപ്പം' ഫിലാഡെല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍(608 ംലഹവെ ഞീമറ, ജവശഹമറലഹുവശമ ജഅ 19115) സെപ്റ്റംബര്‍ 24 ഞായറാഴ്ച വൈകുന്നേരം 5.30 ന് അരങ്ങേറുന്നു.

ഗാനകൈരളിയുടെ സൂര്യകിരീടം എം.ജി. ശ്രീകുമാറിനോടൊപ്പം സ്വീകരണമുറിയില്‍ നിന്നും മലയാളിയുടെ മനസ്സിന്റെ മണിമുറ്റത്തേയ്ക്ക് പറിച്ചുനടപ്പെട്ട, മിനുങ്ങുന്ന മിന്നാമിനുങ്ങുകളോടു സ്വരരാഗങ്ങള്‍ കൊണ്ടു കിന്നാരം പറയുന്ന കൊച്ചു ഗായിക ശ്രേയ ജയദീപും പിന്നണിയില്‍ വിരലുകള്‍ കൊണ്ടു മാന്ത്രികസംഗീതവും അതേസമയം തന്നെ ചുണ്ടുകള്‍ കൊണ്ട് മധുരശ്രുതിയും പുറപ്പെടുവിക്കുന്ന സുപ്രസിദ്ധ കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് അനൂപും ഒന്നിക്കുമ്പോള്‍ വാരാന്ത്യ സന്ധ്യ സംഗീത സാന്ദ്രമായിത്തീരും എന്ന് ഫിലാഡെല്‍ഫിയായിലെ കലാപ്രേമികള്‍ പ്രതീക്ഷിക്കുകയാണ്.

ഐഡിയാ സ്റ്റാര്‍ സിംഗര്‍ വിജയി സുധീപ്, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവരോടൊപ്പം നൃത്തത്തിന്റെയും ഹാസ്യത്തിന്റെയും അകമ്പടിയോടെ സിനിമ ടെലിവിഷന്‍ രംഗത്തെതാരങ്ങളായ സെന്തില്‍, ഷിബു ലബാന്‍, അഞ്ജന അപ്പുക്കുട്ടന്‍ എന്നിവരും അണിനിരക്കുമ്പോള്‍ മലയാളികള്‍ കാത്തിരുന്ന സമ്പൂര്‍ണ്ണ സ്റ്റേജ് ഷോ യാഥാര്‍ത്ഥ്യമാവുകയാണ്.

സെവന്‍ സീസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അമേരിക്കയില്‍ എത്തിയിരിക്കുന്ന 'നിങ്ങളോടൊപ്പം' ഫിലാഡെല്‍ഫിയായില്‍ അവതരിക്കപ്പെടുന്നത് സെന്റ് തോമസ് സീറോ മലബാര്‍ ഫോറോനാ ഇടവകയുടെ ആഭിമുഖ്യത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.വിനോദ് മഠത്തില്‍പറമ്പില്‍ വികാരി(6309015724), ഷാജി മിറ്റത്താനി, ട്രസ്റ്റി(2157153074), റോഷിന്‍ പ്ലാമൂട്ടില്‍, ട്രസ്റ്റി(4844705229), ജോസ് തോമസ്, ട്രസ്റ്റി(4126564853), മോഡി ജേക്കബ് ട്രസ്റ്റി(2156670801), ജോബി കൊച്ചുമുട്ടം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍(6109316183), ടോം പാറ്റാനിയില്‍, ഓഫീസ് സെക്രട്ടറി(2674567850).

റിപ്പോര്‍ട്ട്: ജോജോ കോട്ടൂര്‍